വോട്ടർപട്ടിക പരിഷ്കരണം: മുസ്‌ലിം വോട്ടർമാർക്ക് കൂട്ടത്തോടെ നോട്ടീസ്; ഡൽഹി എസ്.ഐ.ആറിലെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ ഡൽഹിയിൽ നടപ്പിലാക്കുന്ന സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ കരട് വോട്ടർപട്ടികയിൽ മുസ്‌ലിം വോട്ടർമാർ ജനസംഖ്യാനുപാതത്തേക്കാൾ വളരെ ഉയർന്ന തോതിൽ സംശയത്തിന്റെ നിഴലിലായതായി ഞെട്ടിക്കുന്ന കണക്കുകൾ. ദേശീയ മാധ്യമമായ ‘ദി ഹിന്ദു’ പ്രസിദ്ധീകരിച്ച ഡാറ്റാ വിശകലന റിപ്പോർട്ടിലാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കേന്ദ്രീകൃത ‘ഇറോനെറ്റ്’ സോഫ്റ്റ്‌വെയറിന്റെ പക്ഷപാതപരമായ അൽഗോരിതം പുറത്തുവന്നത്.ഡൽഹിയിലെ ആകെ വോട്ടർമാരിൽ മുസ്‌ലിം പ്രാതിനിധ്യം 13.6 ശതമാനമാണെന്നിരിക്കെ, രേഖകളിൽ ‘യുക്തിസഹമായ വൈരുദ്ധ്യങ്ങൾ’ ഉണ്ടെന്ന് കാണിച്ച് ഇറോനെറ്റ് സോഫ്റ്റ്‌വെയർ നോട്ടീസ് അയച്ചവരിൽ 20.3 ശതമാനവും മുസ്‌ലിംകളാണ്. ജനസംഖ്യാ അനുപാതത്തിന്റെ ഏതാണ്ട് ഒന്നരയിരട്ടിയോളം വരുമിത്.’കുടുംബ വലുപ്പവും അൽഗോരിതവും: 30% മുസ്‌ലിംകൾമാതാപിതാക്കളും കുട്ടികളും തമ്മിലുള്ള പ്രായവ്യത്യാസം 50 വയസ്സിന് മുകളിലാവുക, ഒരു വീട്ടിൽ കൂടുതൽ വോട്ടർമാർ ഉണ്ടാവുക തുടങ്ങിയ വലിയ കുടുംബങ്ങളെ പ്രതിഫലിപ്പിക്കുന്ന അഞ്ച് മാനദണ്ഡങ്ങൾ മുൻനിർത്തി വിതരണം ചെയ്ത നോട്ടീസുകളിൽ 30 ശതമാനവും മുസ്‌ലിംകൾക്കാണ് ലഭിച്ചത്. പരമ്പരാഗതമായി വലിയ കുടുംബങ്ങളുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കെതിരെ ഇത്തരം അൽഗോരിതങ്ങൾ പ്രവർത്തിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.ഡൽഹിയിലെ 97.54 ലക്ഷം വോട്ടർമാരിൽ മൂന്നിലൊന്ന് (34 ശതമാനം – 33.12 ലക്ഷം പേർ) ആളുകൾക്കാണ് ഇത്തരം ഓട്ടോമേറ്റഡ് നോട്ടീസുകൾ ലഭിച്ചത്. ഇതോടെ തങ്ങൾ വ്യാജ വോട്ടർമാരല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്കും ബി.എൽ.ഒമാർക്കും മുന്നിൽ പൗരന്മാർ സ്വയം തെളിയിക്കേണ്ട അവസ്ഥയിലാണ്. ഇത് സാധാരണക്കാരായ തൊഴിലാളികൾക്കും ന്യൂനപക്ഷങ്ങൾക്കും കനത്ത ഭരണപരമായ ഭാരമാണ് ഉണ്ടാക്കുന്നത്.ബിഹാറിലെ അവസ്ഥയുമായി താരതമ്യംസോഫ്റ്റ്‌വെയർ അധിഷ്ഠിത “ലോജിക്കൽ ഡിസ്‌ക്രിപൻസി” ഫിൽട്ടറുകൾ ഉപയോഗിക്കാതിരുന്ന ബിഹാറിലെ മുൻ എസ്.ഐ.ആർ പ്രക്രിയയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഡൽഹിയിലെ വിവേചനം വ്യക്തമാകുന്നത്. ബിഹാറിൽ നീക്കം ചെയ്യപ്പെട്ട വോട്ടർമാരിൽ മുസ്‌ലിം പ്രാതിനിധ്യം 18.4 ശതമാനമായിരുന്നു; ഇത് ബിഹാറിലെ മുസ്‌ലിം ജനസംഖ്യാ വിഹിതമായ 17.7 ശതമാനത്തിന് തുല്യമായിരുന്നു. എന്നാൽ ഡൽഹിയിൽ കേന്ദ്രീകൃത അൽഗോരിതങ്ങൾ ബോധപൂർവം ന്യൂനപക്ഷ വോട്ടർമാരെ ഒഴിവാക്കാനാണോ ലക്ഷ്യമിടുന്നത് എന്ന പ്രതിപക്ഷ പാർട്ടികളുടെയും ആക്ടിവിസ്റ്റുകളുടെയും സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് പുതിയ റിപ്പോർട്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button