കോട്ടയം ഭരണങ്ങാനത്ത് തെരുവ് നായകൾ ആടിനെ കടിച്ചു കൊന്നു
ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട്ട്, തെരുവ്നാ യ്ക്കൾ സംഘം ചേർന്ന് ആടിനെ കടിച്ചു കൊന്നു. മൂന്നാം വാർഡ് കാഞ്ഞിരമറ്റത്ത് കുന്നും പുറത്ത് മേരി ആന്റണിയുടെ ആടിനെയാണ് നായ്ക്കൾ കടിച്ചുകൊന്നത്. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് സംഭവം. ആടിന്റെ പിൻഭാ ഗം കടിച്ചുതിന്ന നിലയിലായിരുന്നു.വീടിനോട് ചേർന്നാണ് ആടിനെ കെട്ടിയിരുന്നത്. നായ്ക്കൾ ആക്രമിച്ച് കടിച്ചുപറിച്ചതോടെ ആടിന്റെ ഗർഭപാത്രം വെളിയിൽ വന്ന നിലയിലായിരുന്നു. പ്രദേശത്ത് നായ്ക്കളുടെ ശല്യം വർധിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. മുൻപും സമീപത്തെ വീടുകളിൽ നായ്ക്കൾ എത്തിയിട്ടുണ്ട്.
പ്രദേശത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ നായ്ക്കൾക്ക് തീറ്റ നല്കുന്നതാ ണ് ഇവിടെ നായകൾ പെരുകുന്നതിന് കാരണമെന്നും ജനങ്ങൾ പറയുന്നു. മേഖലയിലെ ഒരു കരാറുകാരന്റെ ജോലിക്കാരാണ് ഇവർ. നായ്ക്കൾക്ക് ഇവർ ഭക്ഷണം നല്കുന്നത് അവസാനിപ്പി ക്കണമെന്നും ഭീഷണിയായി മാറിയ നായ്ക്കളെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.





