നന്തിയിലെ അപകട പരമ്പര; റോഡിലെ അനധികൃത പാർക്കിംഗ് നിരോധിക്കാൻ തീരുമാനമായി
നന്തി ബസാർ: നന്തി ടൗൺ ,റെയിൽവേ മേൽപാലം, മൂടാടി വെള്ളറക്കാട് ഭാഗങ്ങളിൽ അപകടങ്ങളും അപകട മരണങ്ങളും വർദ്ധിച്ചുവരുന്നത് തടയാൻ നിയമം കർശനമാക്കാനൊരുങ്ങി എംവിഡി. മാഞ്ഞുപോയ സിബ്രാലൈനുകൾ പുന:സ്ഥാപിക്കും, സിസിടിവി ക്യാമറകൾ ഉറപ്പാക്കും,
റോഡിലെ അനധികൃതമായ പാർക്കിംഗ് നിരോധിക്കും തുടങ്ങിയ കാര്യങ്ങൾ എംവിഡി തീരുമാനിച്ചു. രാത്രികാലങ്ങളിലെ ട്രാഫിക് സുരക്ഷ സംവിധാനങ്ങൾ ശക്തിപെടുത്താനും തീരുമാനമായിട്ടുണ്ട്.ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പിനും, എൻഫോഴ്സ്മെൻ്റ് ഡിപാർട്ട്മെൻ്റിനും നന്തിയിലെ വർധിച്ചു വരുന്ന വാഹനാപകടം സംബന്ധിച്ച് പരാതി കൈമാറി. വാർഡ് മെംബർ അനസ് ആയത്തിൽ, യുകെ ഹമീദ്, നൗഷാദ് പരപ്പരക്കാട്ടിൽ ,സലാം ഒടക്കൽ എന്നിവർ സംബന്ധിച്ചു.





