തിലക് വർമ നയിക്കും, അഭിഷേകും വൈഭവും ടീമിൽ; റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഖത്തറിൽ നടക്കുന്ന എ.സി.സി മെൻസ് റൈസിങ് സ്റ്റാർസ് ഏഷ്യ കപ്പിനുള്ള 15 അംഗ ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം തിലക് വർമയാണ് നായകൻ. രജത് പാട്ടിദാർ ഉപനായകനാകും. വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമ, കൗമാര വിസ്മയം വൈഭവ് സൂര്യവംശി, റിങ്കു സിങ് തുടങ്ങിയ പ്രമുഖർ ടീമിൽ ഇടംപിടിച്ചു. പരിക്കിനെ തുടർന്ന് കളിക്കളത്തിൽനിന്ന് വിട്ടുനിന്ന പേസർ ഹർഷിത് റാണയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.നവംബർ 19 മുതൽ 29 വരെ ഖത്തർ തലസ്ഥാനമായ ദോഹയിലാണ് ടൂർണമെന്റ് നടക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും യുവത്വത്തിനൊപ്പം രാജ്യാന്തര മത്സരപരിചയമുള്ള താരങ്ങളെയും ഉൾപ്പെടുത്തിയാണ് ബി.സി.സി.ഐ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ഉൾപ്പെടുന്ന ബാറ്റിങ് നിരയാണ് ടീമിന്റെ പ്രധാന ആകർഷണം. മധ്യനിരയിൽ തിലക് വർമ, രജത് പാട്ടിദാർ, റിങ്കു സിങ് എന്നിവരുടെ സാന്നിധ്യവും കരുത്താകും. പ്രഭ്സിമ്രാൻ സിങ്, കുമാർ കുശാഗ്ര എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. ഹർഷിത് റാണക്കൊപ്പം പ്രിൻസ് യാദവ്, അർഷദ് ഖാൻ എന്നിവരും പേസ് നിരയിലുണ്ട്. ഷഹബാസ് അഹമ്മദ്, ഹർഷ് ദുബെ, തനുഷ് കൊട്ടിയൻ, വിപ്രജ് നിഗം എന്നിവരും ടീമിന്റെ ഭാഗമാണ്.നവംബർ 22ന് ഇന്ത്യ-പാകിസ്താൻ പോരാട്ടംഗ്രൂപ് ബിയിലാണ് ഇന്ത്യ എ മത്സരിക്കുന്നത്. പാകിസ്താൻ എ, നേപ്പാൾ, യു.എ.ഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. നവംബർ 20ന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.നവംബർ 22ന് ഇതേ വേദിയിൽ ചിരവൈരികളായ പാകിസ്താൻ എ ടീമുമായി ഇന്ത്യ ഏറ്റുമുട്ടും. 24ന് യു.എ.ഇക്കെതിരെയാണ് ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരം. ദോഹ യൂനിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി ഗ്രൗണ്ടാണ് വേദി.ബംഗ്ലാദേശ് എ, ശ്രീലങ്ക എ, അഫ്ഗാനിസ്താൻ എ, ഹോങ്കോങ് എന്നിവരാണ് ഗ്രൂപ് എയിൽ. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. നവംബർ 26, 27 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. 29ന് കലാശപ്പോരാട്ടം നടക്കും. ഇന്ത്യ എ ടീം: അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാൻ സിങ് (വിക്കറ്റ് കീപ്പർ), തിലക് വർമ (ക്യാപ്റ്റൻ), രജത് പാട്ടിദാർ (വൈസ് ക്യാപ്റ്റൻ), റിങ്കു സിങ്, കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), സൂര്യാംശ് ഷെഡ്ഗെ, ഷഹബാസ് അഹമ്മദ്, വിപ്രജ് നിഗം, ഹർഷ് ദുബെ, തനുഷ് കൊട്ടിയൻ, ഹർഷിത് റാണ, പ്രിൻസ് യാദവ്, അർഷദ് ഖാൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot