സെനഗലിനെ 3-1 ന് തകർത്ത് ഫ്രാൻസ് ; നായകൻ കിലിയൻ എംബാപ്പെക്ക് ഇരട്ടഗോൾ

ന്യൂ ജേഴ്‌സി: ലോകകപ്പിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിന് വിജയത്തോടെ തുടക്കം. സെനഗലിനെ തകർത്തത് 3-1ന്. ഫ്രഞ്ചനായകൻ കിലിയൻ എംബാപ്പെ ഇരട്ടഗോളുകളുമായി തുളങ്ങിയപ്പോൾ ബ്രാഡ്‌ലി ബാർകോളയാണ് മറ്റൊരുഗോൾ നേടിയത്. 18 കാരനായ മുന്നേറ്റനിര താരം ഇബ്രാഹിം എംബായെയാണ് സെൻഗേലിന്റെ ആശ്വാസഗോൾ നേടിയത്. മത്സരത്തിൽ 2 ഗോളോടെ എംബാപ്പെ ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി.ന്യൂ ജേഴ്‌സിയിൽ മീറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഇരു ടീമുകളും ബലാബലം എന്ന നിരാലയിലായിരുന്നു. ഗോൾരഹിതമായ ആദ്യ പകുതിയിൽ സെനഗൽ താരം നിക്കോളാസ് ജാക്ക്സന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്ന കാഴ്ചയും കണ്ടു. ശേഷം രണ്ടാം പകുതിയുടെ 66ാം മിനിറ്റിൽ നായകൻ കിലിയൻ എംബാപ്പെയാണ് ഫ്രാൻസിന് ബ്രെക്ത്രൂ നൽകി.മൈക്കിൾ ഒലീസെ ബോക്സിന് പുറത്തുനിന്ന് സെനഗൽ പ്രതിരോധത്തെ കബളിപ്പിച്ച് ബോക്സിനുള്ളിലേക്ക് നൽകിയ മികച്ച പാസ് കണക്ട് ചെയ്ത സൂപ്പർ താരം എംബാപ്പെ മികച്ച ഫിനിഷിലൂടെ പന്ത് വലയിലെത്തിച്ചു. ഈ ഗോളോടെ 57 ഗോളുമായി ഫ്രാൻസിന്റെ എക്കാലത്തെയും ടോപ് സ്‌കോറർ പദവിയിൽ ഒലിവർ ജിറൂഡിനൊപ്പമെത്താൻ താരത്തിനായി. 82ാം മിനിറ്റിൽ പകരക്കാരനായെത്തിയ ബ്രാഡ്‌ലി ബാർക്കോള മുൻ ചാമ്പ്യന്മാരുടെ ലീഡുയർത്തി. അഡ്രിയാൻ റാബിയൊട്ടാണ് ഗോളിന് അസിസ്റ്റ് നൽകിയത്. ജയമുറപ്പിച്ച ഫ്രാൻസിന് മുന്നിലേക്ക് സെനഗലിന്റെ യുവ താരം ഇബ്രാഹിം എംബായെ (90+5) ഒരു ഗോൾ മടക്കി. പക്ഷെ പുറകെ തന്നെ കിലിയൻ എംബാപ്പെ (90+6) ഗോൾ പോസ്റ്റിന് 30 വാര അകലെ നിന്ന് തകർപ്പൻ ഷോട്ടിലൂടെ ഫ്രഞ്ച് പടയുടെ മൂന്നാം ഗോളും കുറിച്ചു. ചരിത്രപരമായാ ആ ഗോളിലൂടെ എംബാപ്പെ ഫ്രാൻസിന്റെ എക്കാലത്തെയും ടോപ് സ്‌കോറർ പട്ടം സ്വന്തം പേരിലാക്കി. 58 ഗോളുകളാണ് ഇതുവരെ സൂപ്പർ താരം ഫ്രാൻസിന്റെ നീലജേഴ്സിയിൽ നേടിയിട്ടുള്ളത്. ഇതുകൂടാതെ 14 ഗോളുകളുമായി ലോകകപ്പ് മത്സരങ്ങളിൽ ഫ്രാൻസിന്റെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ എന്ന നേട്ടവും സൂപ്പർ താരം സ്വന്തമാക്കി. ജസ്റ്റ് ഫോണ്ടെയ്‌നിന്റെ പേരിലുള്ള റെക്കോർഡാണ് ഇപ്പോൾ മറികടന്നത്. ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്കോറെർന്ന മിറാസ്‌ലാവ് ക്ലോസെയുടെ പേരിലുള്ള ഐതിഹാസിക റെക്കോർഡിലേക്ക് ഇനി രണ്ട് ഗോളുകൾ മാത്രമാണ് എംബാപ്പെക്ക് ദൂരം.ജൂൺ 23ന് ഇറാഖിനെതിരെയാണ് ഫ്രാൻസിന്റെ അടുത്ത മത്സരം. അതേസമയം ശക്തരായ നോർവേയാണ് സെൻഗലിന്റെ അടുത്ത എതിരാളി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button