അറപ്പുളവാക്കുന്ന സാഹചര്യത്തിൽ കേക്ക് നിർമ്മാണം ; വടകരയിൽ ബേക്കറിയുടെ പലഹാര നിർമാണശാല അടപ്പിച്ചു

വടകര ∙ വയറിളക്ക രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷണശാലകളിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. പുതിയ സ്റ്റാൻഡിലെ ന്യൂ ലവ്‌ലി ബേക്കറിയുടെ പലഹാര നിർമാണ ശാലയിൽ നടത്തിയ പരിശോധനയിൽ വൃത്തി ഹീനമായ സാഹചര്യത്തിൽ പലഹാരങ്ങൾ നിർമിക്കുന്നതായി കണ്ടെത്തി.

പൊതുജനാരോഗ്യ മാനദണ്ഡങ്ങളും ഭക്ഷ്യസുരക്ഷയും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം തുറന്നു പ്രവർത്തിച്ചാൽ മാരകമായ പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്യുവാൻ സാധ്യത ഉള്ളതിനാൽ താൽക്കാലികമായി അടച്ചു പൂട്ടാൻ ആരോഗ്യവിഭാഗം നിർദേശം നൽകി.ലൈസൻസ് ഇല്ലാതെയും തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയും ബേക്കറി ഉൽപന്നങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാര പരിശോധന നടത്താതെയുമാണ് സ്ഥാപനം പ്രവർത്തിച്ചത്.

നിരോധിച്ച പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നതായും അപ്പക്കൂടിന്റെ സമീപം കൊതുക് വളരാനുള്ള സാഹചര്യം ഉള്ളതായും അറപ്പ് ഉളവാക്കുന്ന പഴക്കമുള്ള അലൂമിനിയം പാത്രങ്ങളിൽ കേക്ക് ഉണ്ടാക്കുന്നതായി കണ്ടെത്തി.

ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ചോറോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എ.പി.സുനിൽ പള്ളിക്കര എന്നിവർ നേതൃത്വം നൽകി. ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ അനുസരിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. കെ.ജി.ചെറിയാൻ അറിയിച്ചു.വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം വടകര ∙ വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ പ്രതിരോധിക്കാൻ കഴിയുന്നവയാണ് വയറിളക്ക രോഗങ്ങൾ എന്നതിനാൽ ശുചിത്വ ശീലങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വിദ്യാർഥിക്ക് ഷിഗെല്ല ബാധിച്ച സാഹചര്യത്തിലാണ് മെഡിക്കൽ ഓഫിസർ ഇക്കാര്യം അറിയിച്ചത്. നന്നായി തിളപ്പിച്ച് തണുപ്പിച്ച വെള്ളം മാത്രം കുടിക്കുക, യാതൊരു കാരണവശാലും തിളച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കരുത്. പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കണമെന്നും ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot