വാഴക്കുലയില്‍ ഒളിപ്പിച്ച് ബസില്‍ എം.ഡി.എം.എ കടത്ത്,രണ്ടുപേര്‍ പിടിയില്‍
കൊച്ചി: കൊച്ചിയില്‍ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍. പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു 185 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. കൊച്ചി പള്ളുരുത്തി തെരേഭാഗം കുട്ടത്തിപ്പറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണന് (32), തോപ്പുംപടി പ്രതീക്ഷ നഗര്‍ കെ.വി. തോമസ് റോഡില്‍ കുരിശിങ്കല്‍ വീട്ടില്‍ ഷിനു സെബാസ്റ്റ്യന്‍ (34) എന്നിവരാണ് പിടിയിലായത്.
ആലുവയിലെ പ്രമുഖ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഏകദേശം 7.5 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എയുമായി ഹരികൃഷ്ണന് പിടിയിലായത്. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തുടര്‍പരിശോധനയില്‍ തോപ്പുംപടിയിലുള്ള ഷിനു സെബാസ്റ്റ്യന്റെ വീട്ടിലെ പക്ഷിക്കൂടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഏഴ് ഗ്രാം എം.ഡി.എം.എ കൂടി കണ്ടെത്തിയത്.
തമിഴ്നാട്ടില്‍ നിന്നാണ് ലഹരിമരുന്ന് കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം. ബസില്‍ യാത്രക്കാരായെത്തിയ പ്രതികള്‍ വാഴക്കുലയ്ക്കുള്ളില് വിദഗ്ധമായി ഒളിപ്പിച്ചാണ് എം.ഡി.എം.എ എത്തിച്ചത്





