പഞ്ചസാരയേക്കാൾ ഇരട്ടി മധുരം, കഴിച്ചാൽ ആരോഗ്യ പ്രശ്നമില്ല; ബെസ്റ്റാണ് ‘മോങ്ക് ഫ്രൂട്ട്

’

മാറിവരുന്ന ട്രെൻഡുകൾക്കൊപ്പം ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് മിക്കവരും. സുഗർ കട്ടാണെന്ന് പറഞ്ഞുകൊണ്ട് പഞ്ചസാരയും പലഹാരങ്ങളും ത്യജിച്ചവർക്ക് കഴിച്ചാൽ യാതൊരു പ്രശ്നവും വരാത്ത മധുരമൂറുന്ന ഒരു പഴമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? രുചിച്ചാൽ പഞ്ചസാരയേക്കാൾ മധുരം, എന്നാൽ കഴിച്ചാൽ ശരീരത്തിന് ഒരു തകരാറും സംഭവിക്കാനും പോകുന്നില്ല. പഴത്തിന്റെ പേര് ‘മോങ്ക് ഫ്രൂട്ട്’. പഞ്ചസാരയുടെ അമിതോപയോഗം മൂലമുണ്ടാകുന്ന പ്രമേഹം, പൊണ്ണത്തടി തുടങ്ങി ആരോഗ്യ പ്രശ്നങ്ങൾക്ക് ബെസ്റ്റാണ് ഈ പഴം. സാധാരണ പഞ്ചസാരയേക്കാൾ 150 മുതൽ 250 മടങ്ങ് വരെ മധുരമാണ് ഈ പഴത്തിനുള്ളത്. എന്നാൽ, കലോറിയോ കാർബോഹൈഡ്രേറ്റോ ഇല്ല. ഈ പഴത്തിലെ മധുരത്തിന് കാരണം ഇതിലടങ്ങിയിരിക്കുന്ന ‘മോഗ്രോസൈഡ്-വി’ എന്ന ആന്റിഓക്സിഡന്റ് സംയുക്തമാണ്. പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താത്തതിനാൽ തന്നെ പ്രമേഹരോഗികൾക്കും ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും സുരക്ഷിതമാണെന്ന് വിദഗ്ധർ പറയുന്നു. ‘മോങ്ക് ഫ്രൂട്ട്’ കേരളത്തിൽ വളരുമോ? തെക്കൻ ചൈനയിലെ മലനിരകളിലാണ് മോങ്ക് ഫ്രൂട്ടിന്റെ സ്വദേശം. വെള്ളരി കുടുംബത്തിൽപ്പെട്ട ഇനം. ചെറിയ തണ്ണിമത്തന്റെ ആകൃതിയിലുള്ള പച്ചനിറത്തിലുള്ള പഴങ്ങളാണിത്. ഉപ ഉഷ്ണമേഖലാ കാലാവസ്ഥയിലാണ് മോങ്ക് ഫ്രൂട്ട് ഏറ്റവും നന്നായി വളരുക. ചൂടുള്ളതും ഈർപ്പമുള്ളതുമായ മിത കാലാവസ്ഥ കേരളത്തിലുണ്ട് എന്നതിനാൽ തന്നെ നമ്മുടെ കാലാവസ്ഥയിലും വളരാൻ അനുയോജ്യമാണ്. 20 ഡിഗ്രി മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണ് മോങ്ക് ഫ്രൂട്ടിന് താങ്ങാവുന്ന താപനില. മഞ്ഞ്, അമിത ചൂട്, വെള്ളക്കെട്ട് എന്നിവ ചെടിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ അരുണാചൽ പ്രദേശ്, സിക്കിം, അസം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മേഘാലയ തുടങ്ങി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും കർണാടക, കേരളം എന്നിവയിലെ മലയോര മേഖലകളിലും കൃഷി ചെയ്യാവുന്നതാണ്. എട്ട് മാസത്തിനുള്ളിൽ പൂവിടുന്നയിനമാണ് ഈ പഴവർഗം. 10 മാസത്തിനുള്ളിൽ പഴങ്ങൾ പാകമാവും. ആദ്യഘട്ടത്തിൽ പഴങ്ങൾ കടുംപച്ച നിറമായിരിക്കും. ഇളം തവിട്ടുനിറത്തിലേക്ക് മാറുകയും തൊലി കടുപ്പമുള്ളതാവുകയും ചെയ്യുമ്പോഴാണ് പറിച്ചെടുക്കേണ്ടത്. അപ്പോഴായിരിക്കും പഴത്തിനുള്ളിലെ മോഗ്രോസൈഡിന്റെ അളവിലാവുന്നതും നല്ല മധുരത്തോടെ കഴിക്കാൻ പറ്റുന്നതും. ഒരു ചെടിയിൽ നിന്ന് പ്രതിവർഷം 20 മുതൽ 30 വരെ പഴങ്ങൾ ലഭിക്കുന്ന മോങ്ക് ഫ്രൂട്ട് വലിയ വിപണന സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button