തിരുവനന്തപുരത്ത് അച്ഛനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ കെഎസ്ആർടിസി ബസ് ഇടിച്ച് 15കാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് 15കാരിക്ക് ദാരുണാന്ത്യം. അച്ഛൻ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.നെയ്യാറ്റിൻകര വ്ലാങാമുറി സ്വദേശിയായ അശോകന്റെ മകൾ അന്ന (15) ആണ് മരിച്ചത്. ധനുവച്ചപുരത്ത് നിന്ന് അമരവിള ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന അച്ഛൻ അശോകന് നിസാര പരിക്കേറ്റു.





