കെ.എസ്.ആര്.ടി.സി ബസ് ബുള്ളറ്റില്‍ ഇടിച്ചു; കാട്ടിലപീടിക സ്വദേശിയായ യുവാവ് മരിച്ചു
എലത്തൂര്‍: കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസ് ബുള്ളറ്റില്‍ ഇടിച്ചുള്ള അപകടത്തില്‍ കാട്ടിലപ്പീടിക സ്വദേശിയായ യുവാവ് മരിച്ചു. പള്ളിയാറക്കല്‍ സോനു സുധീഷ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു.
ഞായറാഴ്ച രാത്രി 9.20ന് പുതിയങ്ങാടി അത്താണിക്കലിലാണ് അപകടമുണ്ടായത്. തലശ്ശേരിയിലേക്ക് പോകുകയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീമ ഇയാളുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങി.
നാട്ടുകാരും ട്രോമാകെയര്‍ യൂണിറ്റ് വളണ്ടിയര്‍മാരും ചേര്‍ന്നാണ് യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അമ്മ: ബീന. അച്ഛന്: സുധീഷ്. സഹോദരി: സൂര്യ





