അണ്ടർ-19 ഏഷ്യാ കപ്പിൽ യുഎഇയെ തകർത്ത് ഇന്ത്യ സെമിയിൽ
അണ്ടർ-19 ഏഷ്യാ കപ്പിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യ. 70 റൺസിന് യുഎഇയെ തകർത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചിരിക്കുകയാണ്. മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗിന്റെ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ പ്രധാന ആകർഷണമായത്.
ആര്യവീറിന്റെ 160 റൺസ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് എടുത്തു. യുഎഇയെ 70 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ നിർണായക വിജയം സ്വന്തമാക്കിയത്. യുഎഇ – 239 റൺസിൽ ഓൾ ഔട്ടായി.
128 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ആര്യവീർ 168 പന്തിൽ 17 ഫോറും ഏഴ് സിക്സും ഉൾപ്പെടെ 160 റൺസെടുത്താണ് പുറത്തായത്. യുഎഇ ബൗളർമാർക്ക് വലിയ വെല്ലുവിളിയായ ഇന്നിങ്സാണ് താരം കാഴ്ചവെച്ചത്. അതിലൂടെ ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിക്കാനും ആര്യവീറിന് കഴിഞ്ഞു.





