ഈ ആപ്പ് നിങ്ങളുടെ ഫോണിലുണ്ടോ?; ബാങ്കിങ് വിവരങ്ങൾ അടക്കം ചോർത്തുന്നുവെന്ന് വെളിപ്പെടുത്തൽ

മുംബൈ: പ്രമുഖ ഓൺലൈൻ ജ്യോതിഷ പ്ലാറ്റ്ഫോമായ ആസ്‌ട്രോടോക്ക് ഉപയോക്താക്കളുടെ ഫോണിലുള്ള മറ്റ് 244 ആപ്ലിക്കേഷനുകളുടെ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന ആരോപണവുമായി മുംബൈ സ്വദേശിയായ മാർക്കറ്റിങ് കൺസൾട്ടന്റ് രംഗത്ത്. പ്രഥമേഷ് ഭോസ്ലെ എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 16 ലക്ഷത്തിലധികം ആളുകൾ കണ്ടതോടെ വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഡേറ്റിങ് ആപ്പുകൾ, ബാങ്കിങ്-ലോൺ ആപ്പുകൾ, ഗെയിമിങ് പ്ലാറ്റ്ഫോമുകൾ, ചാറ്റ്ജിപിടി എന്നിവയടക്കമുള്ള ആപ്പുകൾ ഉപയോക്താവിന്റെ ഫോണിലുണ്ടോ എന്ന് ആസ്‌ട്രോടോക്ക് പരിശോധിക്കുന്നുവെന്നാണ് പ്രധാന ആരോപണം.ആസ്‌ട്രോടോക്കിന്റെ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ റിവേഴ്‌സ് എൻജിനീയറിങ് നടത്തി പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് പ്രഥമേഷ് ഭോസ്ലെ വീഡിയോയിൽ അവകാശപ്പെടുന്നു. ടിൻഡർ, ബംബിൾ, ഹിഞ്ച്, ഷാദി ഡോട്ട് കോം തുടങ്ങിയ ഡേറ്റിങ്-മാട്രിമോണി ആപ്പുകൾ, ഡ്രീം11, പോക്കർസ്റ്റാർസ്, റമ്മി ആപ്പുകൾ, സെരോധ, ഗ്രോ തുടങ്ങിയ ട്രേഡിങ് ആപ്പുകൾ, ബാങ്കിങ്-ലോൺ ആപ്പുകൾ എന്നിവ ഈ പട്ടികയിലുണ്ടെന്നാണ് ആരോപണം. ഉപയോക്താവ് ആപ്പ് തുറക്കുമ്പോൾ ഇവയിൽ ഏതൊക്കെ ആപ്പുകൾ ഫോണിലുണ്ടെന്ന് പരിശോധിക്കുകയും, ആഴ്ചതോറും ഉപയോക്താവിന്റെ ഐഡിക്കൊപ്പം ഈ വിവരങ്ങൾ കമ്പനിയുടെ സെർവറുകളിലേക്ക് അയക്കുകയും ചെയ്യുന്നുവെന്നും ഭോസ്ലെ ആരോപിക്കുന്നു.സ്വകാര്യ വിവരങ്ങൾ ചോരുന്നുവെന്ന് ആശങ്കഒരു വ്യക്തി ജ്യോതിഷിയുമായി സംസാരിക്കുന്നതിന് മുമ്പ് തന്നെ അയാളുടെ വ്യക്തിജീവിതത്തെയും സാമ്പത്തിക താൽപ്പര്യങ്ങളെയും കുറിച്ച് പ്ലാറ്റ്ഫോമിന് ഏകദേശ ധാരണ ലഭിക്കാൻ ഇത് കാരണമാകുമെന്ന് വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു. ഡേറ്റിങ് ആപ്പുകളുടെ സാന്നിധ്യം വ്യക്തിബന്ധങ്ങളെക്കുറിച്ചും ട്രേഡിങ്, ലോൺ ആപ്പുകൾ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും സൂചനകൾ നൽകിയേക്കാം. ഇതിനുപുറമെ, ഉപയോക്താക്കളും ജ്യോതിഷികളും തമ്മിലുള്ള കോളുകൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെന്നും, സെഷൻ അവസാനിച്ച ശേഷവും ജ്യോതിഷികൾക്ക് ചാറ്റുകൾ വായിക്കാനും ഫോട്ടോകൾ ഡൗൺലോഡ് ചെയ്യാനും സ്‌ക്രീൻഷോട്ടുകൾ എടുക്കാനും കോൾ റെക്കോർഡിങ്ങുകൾ കേൾക്കാനും സാധിക്കുമെന്നും ഭോസ്ലെ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പരിശോധന നടത്തിയത് ഇങ്ങനെതാനൊരു പ്രൊഫഷണൽ കോഡറല്ലെന്നും എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് പശ്ചാത്തലമുള്ള മാർക്കറ്റിങ് കൺസൾട്ടന്റാണെന്നും ഭോസ്ലെ ‘ഇന്ത്യാ ടുഡേ’യോട് പറഞ്ഞു. ആപ്പുകളിലെ ജ്യോതിഷികൾക്ക് ഉപയോക്താക്കളുടെ ജീവിതത്തെക്കുറിച്ച് എങ്ങനെയാണ് ഇത്രയധികം കാര്യങ്ങൾ അറിയാൻ സാധിക്കുന്നതെന്ന ഒരു സുഹൃത്തിന്റെ സംശയമാണ് ഇത്തരമൊരു പരിശോധനയ്ക്ക് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. ആപ്പുകൾക്ക് നമ്മൾ തന്നെ നൽകുന്ന പെർമിഷനുകൾ വഴിയാണ് അവ വിവരങ്ങൾ ശേഖരിക്കുന്നതെന്ന് സുഹൃത്തിനോട് പറഞ്ഞതിന് പിന്നാലെയാണ് ആസ്‌ട്രോടോക്ക് പരിശോധിക്കാൻ തീരുമാനിച്ചത്. ആർക്കും പരിശോധിക്കാവുന്ന പൊതുവിവരങ്ങളാണ് താൻ കണ്ടെത്തിയതെന്നും ആസ്‌ട്രോടോക്കിനെ ലക്ഷ്യം വെച്ച് മനഃപൂർവം ചെയ്തതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസ്‌ട്രോടോക്കിന്റെ പ്രതികരണം2017-ൽ നോയിഡ ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച ആസ്‌ട്രോടോക്ക്, പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തിയുള്ള പരസ്യ കാമ്പയിനുകളിലൂടെയാണ് ഇന്ത്യയിൽ വലിയ ജനപ്രീതി നേടിയത്. ഹിന ഖാൻ, ഉർഫി ജാവേദ് തുടങ്ങിയവർ പ്ലാറ്റ്ഫോമിന്റെ പ്രചാരണങ്ങളിൽ ഭാഗമായിട്ടുണ്ട്. 2026-ലെ ഇവരുടെ പരസ്യ കാമ്പയിൻ സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ നിതേഷ് തിവാരിയായിരുന്നു. അതേസമയം, പ്രഥമേഷ് ഭോസ്ലെ ഉന്നയിച്ച ആരോപണങ്ങളിലും ഡാറ്റാ ശേഖരണ രീതികളിലും വ്യക്തത തേടി ആസ്‌ട്രോടോക്കിനെ സമീപിച്ചെങ്കിലും കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ എത്രത്തോളം ശേഖരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot