വോട്ടുകൊള്ള:രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ “ജയിൽ നിറക്കൽ” സമരവുമായിന്യൂഡൽഹി: സി പി ഐ
വോട്ടുകൊള്ള ഉൾപ്പെടെ ഉന്നയിച്ച് ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ രാജ്യവ്യാപകമായി ‘ജയിൽ നിറക്കൽ’ സമരം സംഘടിപ്പിക്കുമെന്ന് സി.പി.ഐ. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുക, എസ്.ഐ.ആർ നിർത്തിവെക്കുക, ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരുക, വിലക്കയറ്റം നിയന്ത്രിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യ മേഖലയും ശക്തിപ്പെടുത്തുകയും ചെയ്യുക, വനിത സംവരണം നടപ്പാക്കുക, താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പു നൽകുക, ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു.




