കോഴിക്കോട് സിപിഎമ്മിൽ സജീവമായി ആര്യ രാജേന്ദ്രൻ; എൽഡിഎഫ് ബഹുജന കൂട്ടായ്മയിൽ പങ്കെടുത്തു
കോഴിക്കോട്: കോഴിക്കോട്ട് സിപിഎം പരിപാടികളിൽ സജീവമായി തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ. കോഴിക്കോട്ട് സംഘടിപ്പിച്ച എൽഡിഎഫിന്റെ ബഹുജന കൂട്ടായ്മയിൽ ആര്യ രാജേന്ദ്രൻ പങ്കെടുത്തു.വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാൽ പ്രവർത്തന മണ്ഡലം തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് മാറ്റാൻ സിപിഎം സംസ്ഥാന നേതൃത്വം നേരത്തെ ആര്യയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിലെ മുന്നണി പരിപാടികളിൽ ആര്യ സജീവ സാന്നിധ്യമായി രംഗത്തെത്തിയത്.യുഡിഎഫിന്റെ ആറുമാസത്തെ ഭരണത്തിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണയിലാണ് ആര്യ ആദ്യമായി പങ്കെടുത്തത്. ഭർത്താവും സിപിഎം നേതാവുമായ സച്ചിൻ ദേവ് ആര്യയ്ക്കൊപ്പം ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. കോഴിക്കോട് നഗരത്തിലേക്ക് മാറിയ ആര്യ, ഇനി മുതൽ കോഴിക്കോട് സിപിഎം പ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നാണ് വിലയിരുത്തൽ.





