വനിതാ സംവരണത്തിന് സീറ്റുകൾ കൂട്ടും; ലോക്‌സഭാ അംഗസംഖ്യ 815ലേക്ക്, മണ്ഡല പുനർനിർണയ ബില്ലിലെ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും അംഗസംഖ്യയിൽ 50 ശതമാനം വർധന വരുത്താൻ വ്യവസ്ഥ ചെയ്യുന്ന മണ്ഡല പുനർനിർണയ ബിൽ 2026 പുറത്ത്. ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലുള്ളതിൽനിന്ന് 50 ശതമാനം വർധിപ്പിക്കുന്നതോടെ ആകെ സീറ്റുകൾ 815 ആയി ഉയരും. സംസ്ഥാന നിയമസഭകളിലും നിലവിലെ അംഗസംഖ്യയിൽ 50 ശതമാനം വർധനയുണ്ടാകും. വർധിപ്പിക്കുന്ന സീറ്റുകളിലൂടെ വനിതാ സംവരണം നടപ്പാക്കാനാണ് ബില്ലിലെ വ്യവസ്ഥ.ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ വനിതകൾക്കും സംവരണം ബാധകമായിരിക്കും. സംവരണ സീറ്റുകൾ അതത് സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ മാറിമാറി അനുവദിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.മണ്ഡല പുനർനിർണയത്തിനായി കേന്ദ്ര സർക്കാർ ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും. സുപ്രിംകോടതിയിലെ നിലവിലെ അല്ലെങ്കിൽ മുൻ ജഡ്ജി അധ്യക്ഷനായ കമ്മീഷനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, അല്ലെങ്കിൽ അദ്ദേഹം നാമനിർദേശം ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ, ബന്ധപ്പെട്ട സംസ്ഥാനത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എന്നിവരും അംഗങ്ങളായിരിക്കും. കമ്മീഷന്റെ കാലാവധി കേന്ദ്ര സർക്കാരാണ് വിജ്ഞാപനത്തിലൂടെ നിശ്ചയിക്കുക.പുതിയ മണ്ഡലങ്ങൾ ഏറ്റവും പുതിയ സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ പുനർനിർണയിക്കാനാണ് നിർദേശം. ലോക്‌സഭാ മണ്ഡലങ്ങളുടെയും നിയമസഭാ മണ്ഡലങ്ങളുടെയും അതിർത്തികൾ ഇതിന്റെ ഭാഗമായി പുനർനിശ്ചയിക്കും. മണ്ഡലങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ഭരണപരമായ അതിർത്തികൾ, ഗതാഗത സൗകര്യങ്ങൾ, പൊതുജനങ്ങളുടെ സൗകര്യം എന്നിവയും ഇതിനായി പരിഗണിക്കണം.മണ്ഡല പുനർനിർണയ കമ്മീഷൻ തയ്യാറാക്കുന്ന നിർദേശങ്ങൾ പ്രസിദ്ധീകരിക്കുകയും പൊതുജനങ്ങളിൽനിന്ന് പരാതികളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്യും. ഇതിനായി ഓരോ സംസ്ഥാനത്തും പൊതുയോഗങ്ങൾ നടത്താനും ബില്ലിൽ വ്യവസ്ഥയുണ്ട്. കമ്മീഷന്റെ അന്തിമ ഉത്തരവുകൾ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിയമപ്രാബല്യം ലഭിക്കും. അതേസമയം, നിലവിലുള്ള ലോക്‌സഭയുടെയും നിയമസഭകളുടെയും കാലാവധി അവസാനിക്കുന്നതുവരെ, അവയുടെ നിലവിലെ അംഗസംഖ്യയെ പുതിയ പുനർനിർണയം ബാധിക്കില്ലെന്നും ബിൽ വ്യക്തമാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot