നിങ്ങളെ കൊതുക് തേടിപ്പിടിച്ച് കടിക്കാറുണ്ടോ? കാരണം ഇതാണ്

മഴക്കാലമായാലും അല്ലാത്തപ്പോഴും ഒരു കൂട്ടം ആളുകൾക്കിടയിൽ ചിലരെ മാത്രം കൊതുകുകൾ നിരന്തരം ആക്രമിക്കുന്നതും മറ്റുള്ളവർ സുരക്ഷിതരായിരിക്കുന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?. രക്തത്തിന് മധുരമുള്ളവരെയാണ് കൊതുക് കൂടുതൽ കടിക്കുന്നതെന്ന വിശ്വാസം നാട്ടിൽ പ്രചാരത്തിലുണ്ടെങ്കിലും ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രീയ കാരണങ്ങൾ ഏറെ കൗതുകകരമാണ്. രക്തഗ്രൂപ്പ്, ചർമ്മത്തിലെ സൂക്ഷ്മാണുക്കൾ, ശരീരതാപനില തുടങ്ങി നിരവധി ഘടകങ്ങൾ വിലയിരുത്തിയ ശേഷമാണ് കൊതുകുകൾ തങ്ങളുടെ ഇരയെ തിരഞ്ഞെടുക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു.
ജേണൽ ഓഫ് മെഡിക്കൽ എന്റമോളജിയിൽ (Journal of Medical Entomology) പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ടൈഗർ കൊതുകുകൾ എന്നറിയപ്പെടുന്ന ഈഡിസ് ആൽബോപിക്റ്റസ് (Aedes albopictus) ഇനത്തിൽപ്പെട്ട കൊതുകുകൾ ‘എ’ ഗ്രൂപ്പുകാരേക്കാൾ ഇരട്ടിയോളം തവണ ‘ഒ’ രക്തഗ്രൂപ്പുള്ളവരിലേക്കാണ് ആകർഷിക്കപ്പെടുന്നത്. ‘ബി’ ഗ്രൂപ്പുകാർ ഇതിന് ഇടയിലുള്ള സ്ഥാനത്ത് വരും.
എന്നാൽ കൊതുകുകളെ ആകർഷിക്കുന്നത് രക്തം നേരിട്ടല്ല, മറിച്ച് ശരീരം പുറത്തുവിടുന്ന രാസസൂചനകളാണ്. ജനസംഖ്യയിലെ ഏകദേശം 80 ശതമാനം ആളുകളും ‘സെക്രീറ്റർമാർ’ എന്ന വിഭാഗത്തിൽപ്പെടുന്നവരാണ്. ഇവരുടെ രക്തഗ്രൂപ്പ് ആന്റിജനുകൾ രക്തത്തിൽ മാത്രമല്ല, വിയർപ്പിലും ഉമിനീരിലും മറ്റ് ശരീരസ്രവങ്ങളിലും അടങ്ങിയിരിക്കും. വായുവിലൂടെയും ചർമ്മത്തിലൂടെയുമുള്ള ഈ രാസസൂചനകൾ തിരിച്ചറിയാൻ കൊതുകുകൾക്ക് സാധിക്കും. അതിനാൽ ‘ഒ’ ഗ്രൂപ്പുകാരായ സെക്രീറ്റർമാരെ കൊതുകുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നു. എന്നാൽ ഇതേ രക്തഗ്രൂപ്പുള്ള നോൺ-സെക്രീറ്റർമാരെ കൊതുകുകൾ താരതമ്യേന കുറവ് മാത്രമേ ആക്രമിക്കാറുള്ളൂ..

ചർമ്മത്തിന്റെ ഉപരിതലത്തിൽ വസിക്കുന്ന കോടിക്കണക്കിന് ബാക്ടീരിയകൾ അടങ്ങിയ സ്കിൻ മൈക്രോബയോം കൊതുകുകളെ ആകർഷിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവ ഉത്പാദിപ്പിക്കുന്ന ബാഷ്പശീലമുള്ള സംയുക്തങ്ങൾ കൊതുകുകളെ ആകർഷിക്കുകയോ അകറ്റുകയോ ചെയ്യുന്നു. നെതർലൻഡ്‌സിൽ നടന്ന ഗവേഷണങ്ങൾ പ്രകാരം, ചർമ്മത്തിൽ വൈവിധ്യമാർന്ന ബാക്ടീരിയകൾ ഉള്ളവരെ കൊതുകുകൾ കുറവ് മാത്രമേ കടിക്കാറുള്ളൂ. എന്നാൽ ചില പ്രത്യേകതരം ബാക്ടീരിയകൾ കൂടുതലുള്ളവരുടെ ശരീരത്തിൽ നിന്ന് കൊതുകുകളെ ആകർഷിക്കുന്ന ഗന്ധം പുറപ്പെടുന്നു. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് സമാനമായ ജനിതക ഘടനയും സൂക്ഷ്മാണുക്കളും ഉള്ളതിനാലാണ് ചില കുടുംബങ്ങളിലെ എല്ലാവരെയും കൊതുക് കൂടുതൽ കടിക്കുന്നത്.
ഗർഭിണികളായ സ്ത്രീകളെ മറ്റ് സ്ത്രീകളേക്കാൾ ഏകദേശം ഇരട്ടി വേഗത്തിലാണ് കൊതുകുകൾ ലക്ഷ്യമിടുന്നത്. കൂടാതെ, നേവി ബ്ലൂ, കറുപ്പ്, ചുവപ്പ് തുടങ്ങിയ കടുംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് അടുത്തുള്ള കൊതുകുകൾക്ക് വ്യക്തികളെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുന്നു.
ചുരുക്കത്തിൽ, കൊതുകുകൾ യാതൊരു ലക്ഷ്യവുമില്ലാതെ കടിക്കുന്ന ജീവികളല്ല. ശരീരം പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്, ചർമ്മത്തിലെ രാസഘടന, ശരീരതാപം, സൂക്ഷ്മാണുക്കൾ, രക്തഗ്രൂപ്പ് എന്നിവയെല്ലാം നിമിഷാർദ്ധത്തിനുള്ളിൽ വിശകലനം ചെയ്ത ശേഷമാണ് കൊതുകുകൾ തങ്ങളുടെ ഇരയെ തിരഞ്ഞെടുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot