നിയമസഭ തെരഞ്ഞെടുപ്പ്; പാലക്കാട് നഗരസഭയിൽ ബിജെപി നേരിട്ടത് അപ്രതീക്ഷിത തിരിച്ചടി, യുഡിഎഫ് മുന്നേറ്റം
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ ബിജെപി നേരിട്ടത് അപ്രതീക്ഷിത തിരിച്ചടി. ബിജെപി വൻ ലീഡ് പ്രതീക്ഷിച്ചിടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. സിപിഎം ശക്തി കേന്ദ്രമായ കണ്ണാടിയിൽ സിപിഎമ്മിന് വോട്ട് കുറയുകയും, ബിജെപിക്ക് വോട്ട് വർധിക്കുകയും ചെയ്തു. ഇത്തവണയും പിരായിരി പഞ്ചായത്ത് യുഡിഎഫിന്റെ ശക്തി കേന്ദ്രമായി.2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ 6238 വോട്ടിൻ്റെ ലീഡ് ബിജെപിക്ക് ഉണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ 4590 വോട്ടിന് രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് ചെയ്തു .ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതിനാൽ പാലക്കാട് നഗരസഭ പരിധിയിൽ ബിജെപി 8000 വോട്ടിൻ്റെ ലീഡ് പ്രതീക്ഷിച്ചിരുന്നു . എന്നാൽ 2181 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി രമേശ് പിശാരടി വിജയിച്ചു . പിരായിരി പഞ്ചായത്തിൽ യുഡിഎഫ് ഓരോ തെരഞ്ഞെടുപ്പിലു വോട്ട് ഉയർത്തുകയാണ് . 2021 ൽ 12815 വോട്ടുകളാണ് പിരായാരിയിൽ ഷാഫി പറമ്പിലിന് ലഭിച്ചത് . ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് 13464 വോട്ടുകൾ ലഭിച്ചു . ഉപതെരഞ്ഞെടുപ്പിനെക്കാൾ മൊത്തം ഭൂരിപക്ഷം കുറഞ്ഞെങ്കിലും പിരായിരിയിൽ നിന്ന് മാത്രം 2022 വോട്ടുകൾ ഉപതെരഞ്ഞെടുപ്പിനെക്കാൾ അധികം ലഭിച്ചു . സി പിഎംന് നഗരസഭയിലും എല്ലാ പഞ്ചായത്തിലും വോട്ട് കുറഞ്ഞു. കഴിഞ്ഞ തവണ മാത്തൂർ , കണ്ണാടി പഞ്ചായത്തുകളിൽ എൽഡിഎഫ് ആണ് ലീഡ് ചെയ്തിരുന്നത്. ഇത്തവണ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫിനാണ് ലീഡ് . ഉപതെരഞ്ഞെടുപ്പിൽ ബിജെപി 3618 വോട്ട് മാത്രമാണ് കണ്ണാടിയിൽ നിന്നും ലഭിച്ചത് . ഇത്തവണ 5279 ആയി ഉയർന്നു . മാത്തൂരിലും , കണ്ണാടിയിലും ഈ ശ്രീധരൻ നേടിയതിനെക്കാൾ ബിജെപിക്ക് വോട്ട് വർധിക്കുകയും , എൽഡിഎഫിന് വോട്ട് കുറയുകയും ചെയ്തു. ബിജെപി എ ക്ലസ് മണ്ഡലമായി കാണുന്ന പാലക്കാട്ടെ പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ബിജെപിയിലേക്ക് വോട്ട് പോയത് ഗൗരവത്തിൽ പരിശേധിക്കണമെന്നാണ് സിപിഎം പ്രവർത്തകരുടെ പൊതുവികാരം




