നിലമ്പൂരിൽ വീടിന്‍റെ തൂൺ ഇടിഞ്ഞ് വീണ് ഏഴു വയസ്സുകാരന് ദാരുണാന്ത‍്യം

നിലമ്പൂർ: പിറന്നാൾ പിറ്റേന്ന് കൂട്ടുക്കാരുമൊത്ത് വീട്ടിന്‍റെ ടെറസിൽ കളിക്കുകയായിരുന്ന ഏഴു വയസ്സുക്കാരൻ വീടിന്‍റെ തൂണ് ഇടിഞ്ഞു വീണു മരിച്ചു. രാമംകുത്ത് പാറേങ്ങൽ മെയ്തുവിന്‍റെ മകൻ സിഫ്രാനാണ് മരിച്ചത്. അഞ്ചാംമൈൽ യമാനിയ സ്കൂളിലെ വിദ‍്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് 4.30 നാണ് അപകടം. തുണികൾ ഉണക്കാനായി ടെറസിലെ ഭാഗത്ത് താൽക്കാലികമായി ഉണ്ടാക്കിയ അര ഫില്ലറിൽ നിന്നും വെട്ടുക്കല്ലുകൾ വീണാണ് അപകടം ഉണ്ടായത്. അയയിൽ കളിക്കുന്നതിനിടെ കട്ടകൾ സിഫ്രാന്‍റെ തലയിൽ വീഴുകയായിരുന്നു. സിഫ്രാന്‍റെ വീട്ടിന് സമീപമുള്ള ബന്ധുവീട്ടിലാണ് അപകടം ഉണ്ടായത്. ഒപ്പം കളിച്ചിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടതോടെയാണ് അപകടം വീട്ടുകാർ അറിയുന്നത്. ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച സിഫ്രാന്‍റെ പിറന്നാളായിരുന്നു. ശനിയാഴ്ച കേക്ക് മുറിച്ച് കുടുംബങ്ങൾ ആഘോഷം നടത്തിയിരുന്നു. മാതാവ്. ഷൈഹ. സഹോദരങ്ങൾ: റാഷിൻ, റഷ ഫാത്തിമ, സായാൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button