ഏഴ് സിക്സറുകൾ, ഒരു ഫോർ… ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർധസെഞ്ചുറിയിൽ യശസ്വി ജയ്‌സ്വാളിനൊപ്പം ഉർവിൽ പട്ടേൽ, സിഎസ്കൈയ്ക്ക് 5 വിക്കറ്റ് ജയം, ടോപ് ഫൈവിൽ

ചെന്നൈ: 13 പന്തിൽ ഏഴ് സിക്സറുകളും ഒരു ഫോറുമടക്കം ഐപിഎൽ ചരിത്രത്തിലെ അതിവേഗ അർധസെഞ്ചുറി റെക്കോർഡിനൊപ്പമെത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് താരം ഉർവിൽ പട്ടേൽ. ലക്നൗ സൂപ്പർ ജയൻറ്സിനെതിരായ മത്സരത്തിൽ 13 പന്തിൽ അർധസെഞ്ചുറി തികച്ചാണ് ഉർവിൽ പട്ടേൽ 2023ൽ യശസ്വി ജയ്‌സ്വാളിൻറെ റെക്കോർഡിനൊപ്പമെത്തിയത്. ലക്നൗ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കായി 14 പന്തിൽ 28 റൺസടിച്ച മലയാളി താരം സഞ്ജു സാംസൺ മികച്ച തുടക്കം നൽകി. ദിഗ്‌വേഷ് റാത്തിയുടെ പന്തിൽ ബൗൾഡായി മടങ്ങിയതിനു പിന്നാലെ ക്രീസിലെത്തിയ ഉർവിൽ സഞ്ജു തുടങ്ങിയിടത്തുനിന്ന് തകർത്തുവാരുകയായിരുന്നു. മത്സരത്തിൽ സിഎസ്കെ 5 വിക്കറ്റിന് ലക്നൗ സൂപ്പർ ജയൻറ്സിനെ പരാജയപ്പെടുത്തി ടോപ് ഫൈവിലെത്തി,

നേരിട്ട ആദ്യ പന്തിൽ സിംഗിളെടുത്ത ഉർവിൽ പിന്നീട് ആവേശ് ഖാനെതിരെ ഹാട്രിക്ക് സിക്സ് പറത്തി. ആവേശ് ഖാനെറിഞ്ഞ അഞ്ചാം ഓവറിൽ 25 റൺസാണ് ചെന്നൈ അടിച്ചെടുത്തത്.4 ദിഗ്‌വേഷ് റാത്തിയെറിഞ്ഞ പവർ പ്ലേയിലെ അവസാന ഓവറിൽ 6,6,4,6 എന്നിങ്ങനെ തകർത്തടിച്ച ഉർവിൽ അവസാന പന്തിൽ സിംഗിളെടുത്തു. പവർ പ്ലേയിലെ അവസാന രണ്ടോവറിൽ മാത്രം 50 റൺസടിച്ച ചെന്നൈ ആറോവറിൽ 97 റൺസിലെത്തി ആർആറിന്റെ പവർപ്ലേ സ്കോറിനൊപ്പമെത്തി. ചെന്നൈയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ പവർ പ്ലേ സ്കോറാണിത്.

പവർ പ്ലേ തീരുമ്പോൾ 9 പന്തിൽ 42 റൺസിലെത്തിയ ഉർവിലിന് ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ അർധസെഞ്ചുറിയിലെത്താൻ അവസരമുണ്ടായിരുന്നെങ്കിലും മുഹമ്മദ് ഷമിയെറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ റണ്ണെടുക്കാനായില്ല. പിന്നാലെ ഷമിയുടെ രണ്ടാം പന്ത് സിക്സിന് പറത്തി ഉർവിൽ 48 റൺസിലെത്തി. അടുത്ത പന്തിൽ സിംഗിളെടുത്ത ഉർവിൽ 12 പന്തിൽ 49 റൺസിലെത്തി. ഷമിയുടെ അവസാന പന്തിൽ വീണ്ടും സിംഗിളെടുത്ത് 13 പന്തിൽ അർധസെഞ്ചുറി തികച്ചു. ഫിഫ്റ്റി തികച്ചപിന്നാലെ തന്റെ കയ്യിൽ കരുതിയിരുന്ന നോട്ട് ഉയർത്തിക്കാട്ടി ഈ ഫിഫ്റ്റി തന്റെ പിതാവിന് സമർപ്പിക്കുന്നതായി കുറിച്ചു.
അതേസമയം 7 സിക്സും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഉർവിലിൻറെ ഫിഫ്റ്റി. അർധസെഞ്ചുറി തികച്ച ശേഷം ഷഹബാസ് അഹമ്മദിനെതിരെ വീണ്ടും സിക്സും ഫോറും പറത്തിയ ഉർവിൽ ഷഹബാസ് എറിഞ്ഞ പത്താം ഓവറിലെ രണ്ടാം പന്തിൽ ആവേശ് ഖാന് ക്യാച്ച് നൽകി പുറത്തായി. 8 സിക്സും രണ്ട് ഫോറും അടങ്ങുന്നതാണ് ഉർവിലിൻറെ ഇന്നിംഗ്സ്. 2023ൽ കൊൽക്കത്തക്കെതിരെ രാജസ്ഥാന് വേണ്ടിയാണ് യശസ്വി ജയ്സ്വാൾ 13 പന്തിൽ അർധസെഞ്ചുറി തികച്ചത്. കെ എൽ രാഹുൽ (14), പാറ്റ് കമിൻസ് (14), റൊമാരിയോ ഷെപ്പേർഡ് (14) എന്നിവരാണ് ഐപിഎല്ലിലെ അതിവേഗ അർധസെഞ്ചുറിക്കാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

slot gacor terbaru