സ്ഥിരമായി കാറിന്റെ മുൻവശത്തെ ചില്ല് വൃത്തിയാക്കാറുണ്ടോ?; പണി കിട്ടുമെന്ന് ദേശീയപാത അതോറിറ്റിയുടെ മുന്നറിയിപ്പ്

ടോൾബൂത്തിലൂടെ നിരന്തരം കടന്നു പോവുന്ന നിങ്ങൾക്ക് പലപ്പോഴും ഫാസ്റ്റ് ടാഗ് വഴി ടോൾ അടക്കാൻ പറ്റുന്നില്ലെങ്കിൽ അതിന്റെ കാരണം ടോൾ പ്ലാസയിലെ സംവിധാനങ്ങളല്ല എന്നു പറയുകയാണ് ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ. നിങ്ങളുടെ വാഹനത്തിൽ പതിപ്പിച്ച ഫാസ്റ്റ് ടാഗുകളുടെ പ്രശ്‌നമാണ് ഇതിനു കാരണമെന്നാണ് എൻഎച്ച്എഐ പറയുന്നത്. നിങ്ങളുടെ ഫാസ്റ്റ്ടാഗ് കേടാവാനുള്ള മൂന്ന് കാരണങ്ങളെ കുറിച്ചും ദേശിയപാത അതോറിറ്റി പറയുന്നുണ്ട്. ദേശീയ പാത അതോറിറ്റി എക്‌സ്പ്ലാറ്റ് ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ഫാസ്റ്റ് ടാഗ് കേടാവാനുള്ള കാരണങ്ങൾ പറയുന്നത്. സ്ഥിരമായി വാഹനത്തിന്റെ മുൻവശത്തെ ചില്ല് വൃത്തിയാക്കുന്നത് അതിൽ പതിപ്പിച്ചിട്ടുള്ള ഫാസ്റ്റ്ടാഗ് കേടാക്കുമെന്നാണ് ദേശീയ പാത അതോറിറ്റി പറയുന്നത്. ഫാസ്റ്റ്ടാഗ് കേടാവാനുള്ള മറ്റൊരു കാരണമായി പറയുന്നത് കാലാവസ്ഥയാണ്.കടുത്ത ചൂട്, പൊടി,തണുപ്പ് എന്നിവ ഫാസ്റ്റ്ടാഗിനെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫാസ്റ്റ് ടാഗുകൾക്ക് പഴക്കം വന്നാലും അവ നാശാവുമെന്നാണ് ദേശിയ പാത അതോറിറ്റി പറയുന്നത്. സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളെ കുറിച്ചും ദേശിയപാത അതോറിറ്റി പറയുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ ഫാസ്റ്റ് ടാഗ് മാറ്റണം. അഞ്ച് വർഷം ഫാസ്റ്റ്ടാഗിനിനുള്ള ആയുസായി ദേശിയ പാത അതോറിറ്റി പറയുന്നത്. അഞ്ച് വർഷം കഴിഞ്ഞാൽ ഫാസ്റ്റ്ടാഗ് തന്ന ബാങ്കുമായി ബന്ധപ്പെട്ട് അത് മാറ്റണം. ടോൾ ബൂത്തുകളിൽ സ്‌കാനിങ് പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിലും ഫാസ്റ്റ് ടാഗ് മാറ്റണണെന്ന് ദേശിയ പാത അതോറിറ്റി പറയുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button