ഓലപ്പാമ്പ് കാട്ടി നരേന്ദ്രമോദി പിണറായി വിജയനെ ഭയപ്പെടുത്തേണ്ട; പിണറായിയെ ഇഡി എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചത് രാ​ഹുൽ ​ഗാന്ധിയാണ് ‘- എം.വി ​ഗോവിന്ദൻ


തിരുവനന്തപുരം: പിണറായിക്ക് എതിരായ കടന്നാക്രമണം ഇടുപക്ഷത്തിന് എതിരായ കടന്നാക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ബിജെപിയെ വിമ‍ർശിക്കാൻ തങ്ങൾക്ക് ഒരു ഭയവും ഇല്ല. ഓലപ്പാമ്പ് കാട്ടി നരേന്ദ്രമോദി പിണറായി വിജയനെ ഭയപ്പെടുത്തേണ്ട. അതിനു വഴങ്ങാൻ ഇടതുപക്ഷത്തിന് മനസ്സില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ്റെ വസതിയിലെ ഇഡി റെയിഡിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു. ബിജെപിയെയും നരേന്ദ്രമോദിയെയും പറ്റി പറയുന്നില്ല എന്നാണ് ഇപ്പോൾ പറയുന്നത്. പിണറായിയെ ഇഡി എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചത് രാ​ഹുൽ ​ഗാന്ധി. വി.ഡി സതീശൻ്റെ മേനോൻ വാൽ വന്നത് സംഘപരിവാ‌‍ർ ബന്ധത്തിന്റെ ഭാ​ഗമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button