വീണ്ടും കേന്ദ്ര സർക്കാരിന്റെ ഇരുട്ടടി പാചകവാതക വിലയിൽ വൻ വർദ്ധനവ്; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിച്ചു. 19 കിലോയുടെ സിലിണ്ടറിന് 42 രൂപ കൂട്ടി. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ വില 3,113.50 രൂപയായി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എല്‍പിജി സിലിണ്ടറിനും 11 രൂപയുടെ വര്‍ധനവുണ്ട്. ഡല്‍ഹിയില്‍ എഫ്ടിഎല്‍ വില 821.50രൂപയായി.

കഴിഞ്ഞ മാസം ആദ്യവും വാണിജ്യ സിലിണ്ടര്‍ വില കൂട്ടിയിരുന്നു. അന്ന് 993 രൂപയുടെ വലിയ വര്‍ധനവാണ് ഉണ്ടായത്. വാണിജ്യ സിലണ്ടര്‍ വില ഉയർത്തിയതോടെ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി ഉടമകള്‍ക്ക് ഉള്‍പ്പടെ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button