ഇന്ധന വില വര്‍ധന: ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധര്‍ണ നടത്തും; പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ഇടുക്കി| ഇന്ധന വില വര്‍ധനയില്‍ ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധര്‍ണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. ഇന്ധന വില വര്‍ധവില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് അസോസിയേഷന്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഇളവ് നല്‍കണം. ഇന്ധന സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വനിതകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര അനുവദിച്ചത് സ്വകാര്യ ബസ് മേഖലയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നും കെ കെ തോമസ് പറഞ്ഞു. പദ്ധതിയെ തുറന്ന് എതിര്‍ക്കുന്നില്ല. എന്നാല്‍ സ്വകാര്യ ബസ് മേഖലയെ കൂടി സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആര്‍ടിസി ബസിലെ സൗജന്യ യാത്ര ഏത് രീതിയിലാണ് ബാധിക്കുന്നതെന്ന് നോക്കിയ ശേഷമായിരിക്കും പ്രതിഷേധം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥി കണ്‍സഷന്‍ കൂട്ടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാലോചിതമായ വര്‍ധന അത്യാവശ്യമാണെന്നും കെ കെ തോമസ് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button