എൽ.പി.ജി സിലിണ്ടർ സറണ്ടർ ചെയ്യാൻ സർക്കാർ അനുവദിച്ച സമയപരിധി അവസാനിക്കുന്നു; ആർക്കൊക്കെ ബാധകമെന്ന് പരിശോധിക്കാം

എൽ.പി.ജി സിലിണ്ടറുകളിൽ നിന്ന് പി.എൻ.ജിയിലേക്ക് മാറുന്നതിനായി ഇന്ത്യ നിശ്ചയിച്ചിട്ടുള്ള സമയപരിധി ഉടൻ അവസാനിക്കും. പി.എൻ.ജിക്കൊപ്പം എൽ.പി.ജിയും കൈവശമുള്ള ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഇനി വളരെ കുറച്ചു സമയം മാത്രമാണ് എൽ.പി.ജി സിലിണ്ടറുകൾ തിരികെ നൽകാൻ ബാക്കിയുള്ളത്. നിങ്ങൾ ഇപ്പോഴും വീട്ടിൽ എൽ.പി.ജി സിലിണ്ടർ ഉപയോഗിക്കുന്ന ആളാണെങ്കിൽ, പാചകവാതക വിതരണം തടസപ്പെടാതിരിക്കാൻ ജൂൺ 30-നകം ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി ഒരു കേന്ദ്രീകൃത പോർട്ടൽ കൊണ്ടു വരാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.എന്താണ് ഈ കേന്ദ്രീകൃത പി.എൻ.ജി പോർട്ടൽ?സിറ്റി ഗ്യാസ് വിതരണക്കാരുടെയും എൽ.പി.ജി കമ്പനികളുടെയും വിവരങ്ങൾ ഒന്നിപ്പിക്കുന്ന ഒരു കേന്ദ്രീകൃത പി.എൻ.ജി പോർട്ടൽ നിർമിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ഒരേസമയം പി.എൻ.ജി, എൽ.പി.ജി കണക്ഷനുകൾ കൈവശം വെച്ചിരിക്കുന്ന വീടുകളെ കണ്ടെത്തുകയും, പുതിയ ‘ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ’ എന്ന നിയമം നടപ്പിലാക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.എന്താണ് ‘ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ’ നിയമം?ഈ നിയമപ്രകാരം, നിലവിൽ പി.എൻ.ജി കണക്ഷൻ ഉള്ള ഒരു വീടിന് ഗാർഹിക എൽ.പി.ജി കണക്ഷൻ കൂടി കൈവശം വെക്കാൻ അനുവാദമില്ല. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ അവർ തങ്ങളുടെ എൽ.പി.ജി കണക്ഷൻ തിരികെ നൽകേണ്ടതുണ്ട്.ഈ പോർട്ടൽ ഉപഭോക്താക്കൾക്ക് എങ്ങനെ സഹായകരമാകും?ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഉപഭോക്താക്കൾക്ക് തങ്ങളുടെ പി.എൻ.ജി കണക്ഷന്റെ നില പരിശോധിക്കാൻ ഈ പോർട്ടൽ സഹായിക്കും. കൂടാതെ, തങ്ങൾ എൽ.പി.ജി കണക്ഷൻ തിരികെ നൽകേണ്ടതുണ്ടോ ഇല്ലയോ എന്ന് നിർണയിക്കാനും ഇത് സഹായിക്കും. ഇത് കൂടാതെ, പുതിയ നിയമങ്ങൾ പാലിച്ച് ഓൺലൈനായി തന്നെ എൽ.പി.ജി കണക്ഷൻ തിരികെ നൽകാനുള്ള സൗകര്യവും പോർട്ടലിൽ ഉണ്ടാകും.ഒന്നിലധികം കണക്ഷനുകൾ ഒഴിവാക്കാൻ ഈ പോർട്ടൽ പി.എൻ.ജി, എൽ.പി.ജി ഉപഭോക്താക്കളുടെ വിവരങ്ങൾ ഒരുമിച്ച് പരിശോധിക്കും. അതേസമയം, പി.എൻ.ജി ഉപഭോക്താക്കൾക്ക് ഗ്യാസ് ഏജൻസി സന്ദർശിക്കാതെ തന്നെ ഓൺലൈനായി എൽ.പി.ജി കണക്ഷൻ തിരികെ നൽകാനായി സർക്കാർ ‘MyPNG-D’ പോർട്ടൽ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.എൽ.പി.ജി കണക്ഷൻ എങ്ങനെ തിരികെ നൽകാം?കണക്ഷൻ റദ്ദാക്കുന്നതിനോ ട്രാൻസ്ഫർ വൗച്ചർ വാങ്ങുന്നതിനോ വേണ്ടി ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുകയോ ഭാരത് ഗ്യാസ് , എച്ച്.പി ഗ്യാസ്, ഇൻഡേൻ തുടങ്ങിയ വിതരണക്കാരുടെ മൊബൈൽ ആപ്പ് ഉപയോഗിക്കുകയോ ചെയ്യാം. ഓഫ് ലൈൻ വഴി ചെയ്യാൻ, ബന്ധപ്പെട്ട ഓയിൽ കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം, ഗ്യാസ് സിലിണ്ടറും റെഗുലേറ്ററും സഹിതം പ്രാദേശിക ഗ്യാസ് വിതരണക്കാരെ സമീപിക്കുക.ആരെൊക്കെയാണ് എൽ.പി.ജി കണക്ഷൻ തിരികെ നൽകേണ്ടതില്ലാത്തത്?നിലവിൽ വീട്ടിൽ പി.എൻ.ജി കണക്ഷൻ ഉള്ളവർ മാത്രമേ എൽ.പി.ജി കണക്ഷൻ തിരികെ നൽകേണ്ടതുള്ളൂ. താഴെ പറയുന്ന സാഹചര്യങ്ങളിൽ കണക്ഷൻ തിരികെ നൽകേണ്ടതില്ല:നിങ്ങളുടെ വീട്ടിൽ എൽ.പി.ജി സിലിണ്ടർ മാത്രമാണ് ഉള്ളതെങ്കിൽ, പി.എൻ.ജി കണക്ഷൻ ഇല്ലെങ്കിൽ.സുരക്ഷാ കാരണങ്ങളാലോ മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളാലോ നിങ്ങളുടെ വീട്ടിലോ കെട്ടിടത്തിലോ പി.എൻ.ജി പൈപ്പ് ലൈൻ സ്ഥാപിക്കാൻ കഴിയില്ലെന്ന് സിറ്റി ഗ്യാസ് വിതരണക്കാർ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിൽ.ഗാർഹിക ആവശ്യങ്ങൾക്കല്ലാതെ, സർക്കാർ അംഗീകരിച്ച വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കാണ് നിങ്ങൾ എൽ.പി.ജി ഉപയോഗിക്കുന്നതെങ്കിൽ.തിരികെ നൽകിയ എൽ.പി.ജി കണക്ഷൻ വീണ്ടെടുക്കാൻ കഴിയുമോ?എൽ.പി.ജി കണക്ഷൻ തിരികെ നൽകുമ്പോൾ ഉപഭോക്താവിന് അതിന്റെ തെളിവായി ഒരു ‘ട്രാൻസ്ഫർ വൗച്ചർ’ സർക്കാർ നൽകുന്നുണ്ട്. ഭാവിയിൽ പി.എൻ.ജി സൗകര്യമില്ലാത്ത മറ്റേതെങ്കിലും സ്ഥലത്തേക്ക് ഉപഭോക്താവ് താമസം മാറുകയാണെങ്കിൽ, ഈ വൗച്ചർ ഉപയോഗിച്ച് എൽ.പി.ജി കണക്ഷൻ വീണ്ടും പുനഃസ്ഥാപിക്കാൻ സാധിക്കും. അടിക്കടി താമസം മാറേണ്ടി വരുന്ന വിദ്യാർഥികൾക്കും വാടകക്കാർക്കും ജീവനക്കാർക്കും ഇത് ഏറെ പ്രയോജനപ്പെടും.ജൂൺ 30-നകം എൽ.പി.ജി കണക്ഷൻ തിരികെ നൽകിയില്ലെങ്കിൽ എന്ത് സംഭവിക്കും?ജൂൺ 30-നകം എൽ.പി.ജി കണക്ഷൻ തിരികെ നൽകിയില്ലെങ്കിൽ, പി.എൻ.ജി കണക്ഷനുള്ള വീടുകളിലേക്കുള്ള എൽ.പി.ജി റീഫില്ലുകൾ ബ്ലോക്ക് ചെയ്തേക്കാം. ഓയിൽ കമ്പനികൾ അത്തരം ഡ്യൂപ്ലിക്കേറ്റ് കണക്ഷനുകൾ റദ്ദാക്കുകയോ നിർജ്ജീവമാക്കുകയോ ചെയ്യും. ഇരുവിഭാഗത്തിന്റെയും വിവരങ്ങൾ ഒന്നിപ്പിച്ചു കഴിഞ്ഞാൽ, സബ്‌സിഡിയോടു കൂടിയ എൽ.പി.ജി സിലിണ്ടറുകൾ ലഭിക്കാൻ ഉപഭോക്താക്കൾക്ക് അർഹതയുണ്ടാവില്ല എന്ന് മാത്രമല്ല, ഭാവിയിലെ ബുക്കിങുകൾ നിരസിക്കപ്പെടാനും സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

SITUS GACOR

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

slot gacor terbaru

DEWISLOT77

TAXI4D