ഇടുക്കിയിൽ ഒന്നരകിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
കുമളി: ഇടുക്കി കുമളിയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്ന പേർ പിടിയിൽ. എബിന്‍.എംജെ, കൊല്ലം സ്വദേശി സന്തോഷ്, അർജുന്‍ എന്നിവരാണ് അറസ്റ്റിലായത്.സംഭവത്തിൽ ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലിന് സമീപം കഞ്ചാവ് ചെടികളും കണ്ടെത്തി. ‘ഓപ്പറേഷൻ തുഫാൻ’ൻറെ ഭാഗമായി കുമളി പൊലീസ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം കഞ്ചാവ് പിടികൂടിയിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ പൊലീസ് ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്നു. കൊല്ലംപട്ടട ഭാഗത്തുനിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പീരുമേട് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി അഞ്ച് കേസുകളാണ് കുമളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.





