പാലക്കാട് സ്വകാര്യ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം

പാലക്കാട്: മണ്ണാർക്കാടിനടുത്ത് നൊട്ടമ്മലയിൽ സ്വകാര്യ ബസ്സും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായ വാഹനാപകടം. അപകടത്തിൽ പിക്കപ്പ് ലോറി റോഡരികിലേക്ക് മറിഞ്ഞു വീണു.
പിക്കപ്പ് ലോറിയിൽ കോൺക്രീറ്റ് ജോലിക്കാരായ തൊഴിലാളികളാണ് ഉണ്ടായിരുന്നത്.പരിക്കേറ്റവരെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.




