ആലപ്പുഴയിൽ കനത്ത മഴയിൽ ഓടയിലെ മലിനജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ഓടയിലെ മലിനജലത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പ്രദേശത്ത് പെയ്ത കനത്ത മഴയ്ക്കിടെ നടന്നുപോകുമ്പോൾ കാൽ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാലും കനത്ത മഴയായതിനാലും അപകടം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇന്ന് രാവിലെയാണ് ഓടയിൽ മൃതദേഹം കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഓടയ്ക്ക് കൈവരിയോ സ്ലാബോ ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മൃതദേഹം ഓടയിൽ നിന്നും പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button