എംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ്ങിനുള്ള കവറുകളുമായി കോഴിക്കോട് രണ്ടു പേർ പിടിയിൽ

കോഴിക്കോട് ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 41.61 ഗ്രാം എംഡിഎംഎയും ഡിജിറ്റൽ ത്രാസും പാക്കിങ്ങിനുള്ള കവറുകളുമായിരണ്ടു പേർ കോഴിക്കോട് പിടിയിൽ.

റൂറൽ എസ്പി മെറിൻ ജോസഫിന്റെ കീഴിലുള്ള ഡാൻസാഫ് സംഘവും കൊടുവള്ളി പോലീസും ചേർന്നാണ് പ്രതികളെപിടികൂടിയത്. ഓമശ്ശേരി സ്വദേശികളായ ഷെരീഫ്, (38), സി.കെ. സമീർ (38) എന്നിവരാണ് പിടിയിലായത്. ലഹരി വിൽപന നടത്തി ലഭിച്ച ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം രൂപയും കണ്ടെടുത്തു.

രണ്ട് വർഷത്തോളമായി രണ്ടു പേരും ലഹരി കൂട്ടുക്കച്ചവടംനടത്തി വരികയായിരുന്നു. പിടികൂടിയ എംഡിഎംഎയ്ക്ക് ഒന്നര ലക്ഷം രൂപ വരെ വില വരും. ഇവർക്കെതിരെ നാട്ടുകാർ ധാരാളം പരാതികൾ നൽകിയിരുന്നു.

നാർക്കോട്ടിക് സെൽ ഡിവൈഎസ്പി റാണ ചന്ദ്രൻ, താമരശ്ശേരി ഡിവൈഎസ്പി കെ.എ. ബോസ്, കൊടുവള്ളി ഇൻസ്പെക്ടർ പ്രജീഷ് എന്നിവരുടെ നിർദേശപ്രകാരംകൊടുവള്ളി എസ്ഐ കെ. ശ്രീദു, എഎസ്ഐ കെ.കെ. സന്തോഷ് കുമാർ, സീനിയർ സിപിഒമാരായ സി.പി. പ്രവീൺ, പി. പ്രസൂൺ, സിപിഒമാരായ എം. ശ്രീനിഷ്,കെ.നിഖിൽ, എം.കെ. ബിജിന, ഡാൻസാഫ് എസ്ഐ രാജീവ് ബാബു, എഎസ്ഐ ജയരാജൻ പനങ്ങാട്, സീനിയർ സിപിഒമാരായ ജിനീഷ് ബാലുശ്ശേരി, അനസ് ഈർപ്പോണഎന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button