യുപിഐ ഇടപാടുകൾ പരാജയപ്പെട്ട് പണം നഷ്ടമാകുന്നോ‍? പരിഭ്രാന്തി വേണ്ട, പകരം ഇക്കാര്യങ്ങൾ ചെയ്യുക

ന്യൂഡൽഹി: ദൈനംദിന ജീവിതത്തിൽ പല തവണയായി യുപിഐ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. ക്യുആർ കോഡ് സ്കാൻ ചെയ്ത് പേ ബട്ടൺ അമർത്തുമ്പോൾ പണം കൈമാറ്റം വിജയിച്ചെന്ന സന്ദേശത്തിന് പകരം പേയ്മെന്റ് പരാജയപ്പെട്ടു എന്നാവും സ്ക്രീനിൽ തെളിയുക. എന്നാൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാവുകയും ചെയ്യും. ഗൂഗിൾ പേ, ഫോൺപെ, പേടിഎം, ഭീം തുടങ്ങി ഏത് ആപ്പ് ഉപയോഗിച്ചാലും ഇത്തരം സാങ്കേതിക തടസ്സങ്ങൾ പലരും നേരിടാറുണ്ട്. എന്നാൽ, പണം നഷ്ടമായെന്ന് കരുതി ഉടനടി പരിഭ്രാന്തരാകേണ്ടതില്ല. മിക്ക കേസുകളിലും ഈ പണം തനിയെ അക്കൗണ്ടിലേക്ക് തിരിച്ചെത്താറുണ്ട്. സാങ്കേതിക സംവിധാനങ്ങളിലെ ചില തടസ്സങ്ങളാണ് പലപ്പോഴുംയു.പി.ഐ ഇടപാട് തടസപ്പെടുന്നതിനു പിന്നിലെ കാരണം. ബാങ്ക് സെർവറുകളിലെ അമിത തിരക്ക്, പേയ്മെന്റ് ആപ്പുകളിലെ സാങ്കേതിക തകരാറുകൾ, ഇന്റർനെറ്റ് കണക്ഷനിലെ കുറവ്, ബാങ്കുകളിലെ മെയിന്‍റനൻസ്, തിരക്കേറിയ സമയങ്ങളിൽ എൻ.പി.സി.ഐ സിസ്റ്റത്തിലുണ്ടാകുന്ന താമസം, എന്നിവയെല്ലാം നിങ്ങളുടെ ട്രാൻസാക്ഷൻ പരാജയപ്പെടുന്നതിനു പിന്നിലെ കാരണമാകാം. ചില സമയങ്ങളിൽ ട്രാൻസാക്ഷൻ പരാജയപ്പെട്ടുവെന്ന് ആപ്പ് കാണിക്കുമെങ്കിലും, യഥാർത്ഥത്തിൽ പ്രോസസിങ് വൈകുന്നതാകാം ഇതിന് കാരണം. ഒരു തവണ പണം കൈമാറാൻ ശ്രമിച്ച് പരാജയപ്പെടുമ്പോൾ, പരിഭ്രാന്തരായി ഉടൻ തന്നെ രണ്ടാമതും പണമയക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കണം. കാരണം, ആദ്യത്തെ ഇടപാട് പരാജയപ്പെട്ടതായി കാണിച്ചാലും മിനിറ്റുകൾക്കകം അത് വിജയകരമായി പൂർത്തിയായേക്കാം. ഇത് ഒരേ വ്യക്തിക്ക് തന്നെ രണ്ട് തവണ പണം അയക്കപ്പെടുന്ന സാഹചര്യം ഉണ്ടാക്കും. അതുകൊണ്ട്, ഇടപാട് പരാജയപ്പെട്ടാൽ കുറച്ച് മിനിറ്റുകൾ കാത്തിരിക്കുക. നിങ്ങളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററിയും ബാങ്കിൽ നിന്നുള്ള എസ്.എം.എസുകളും പരിശോധിച്ച ശേഷം മാത്രം അടുത്ത ഘട്ടത്തിലേക്ക് കടക്കുക. സാധാരണയായി, യുപിഐ പരാജയപ്പെടുകയും അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാവുകയും ചെയ്താൽ 24 മണിക്കൂറിനുള്ളിൽ തുക തിരികെ ലഭിക്കും. മിനിറ്റുകൾക്കകമോ മണിക്കൂറുകൾക്കകമോ പണം റീഫണ്ട് ചെയ്യാറുണ്ട്. എന്നാൽ അപൂർവ്വം ചില സാഹചര്യങ്ങളിൽ ഇതിന് 72 മണിക്കൂർ അധവാ 3 ദിവസം വരെ സമയമെടുത്തേക്കാം. റീഫണ്ട് ചെയ്യുന്ന തുക ആപ്പുകളിലേക്കല്ല, മറിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തന്നെയാണ് നേരിട്ടെത്തുക. ഇനി മൂന്ന് പ്രവൃത്തിദിനങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചില്ലെങ്കിൽ ഉപഭോക്താക്കൾക്ക് പരാതി നൽകാം. ഏതൊക്കെ രീതിയിൽ പരാതി നൽകാം; നിങ്ങൾ ഉപയോഗിച്ച ആപ്പ് തുറന്ന് അതിലെ കസ്റ്റമർ സപ്പോർട്ട് അല്ലെങ്കിൽ ഹെൽപ്പ് സെക്ഷൻ വഴി പരാതി നൽകാം. പരാതി നൽകുമ്പോൾ ട്രാൻസാക്ഷൻ ഐഡിയും സ്ക്രീൻഷോട്ടും കരുതേണ്ടത് അനിവാര്യമാണ്. ആപ്പിൽ നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ, നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം. ഫോൺ വഴി പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ബാങ്ക് ശാഖ നേരിട്ട് സന്ദർശിച്ച് പരാതി നൽകാവുന്നതാണ്. മുകളിലെ രണ്ട് മാർഗ്ഗങ്ങളിലൂടെയും പരിഹാരമായില്ലെങ്കിൽ രാജ്യത്തെ യുപിഐ ഇടപാടുകളുടെ മേൽനോട്ടം വഹിക്കുന്ന നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ക്ക് പരാതി സമർപ്പിക്കാം. എല്ലാ ഡിജിറ്റൽ ഇടപാടുകളുടെയും ലോഗ് വിവരങ്ങൾ എൻ.പി.സി.ഐയുടെ പക്കലുള്ളതിനാൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സാധിക്കും. യുപിഐ ഇടപാടുകൾ സുരക്ഷിതമാക്കാൻ ചില മുൻകരുതലുകൾ; പണമയക്കുന്നതിന് മുൻപ് ആദ്യത്തെ ഇടപാട് പരാജയപ്പെട്ടോ അതോ പ്രോസസിങ്ങിലാണോ എന്ന് ഉറപ്പുവരുത്തുക പരാജയപ്പെട്ട ഇടപാടുകളുടെ സ്ക്രീൻഷോട്ടുകളും റഫറൻസ് നമ്പറുകളും എപ്പോഴും സൂക്ഷിക്കുക ഫോണിലെ യുപിഐ ആപ്പുകൾ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യുക. പഴയ വേർഷനുകളിലെ ബഗുകൾ ഇടപാടുകൾ തടസ്സപ്പെടാൻ കാരണമായേക്കാം ഇന്റർനെറ്റ് റേഞ്ച് കുറവുള്ള സ്ഥലങ്ങളിൽ നിന്ന് പണം കൈമാറുന്നത് ഒഴിവാക്കുക. ബാങ്കിൽ നിന്നുള്ള എസ്.എം.എസുകളും പുഷ് നോട്ടിഫിക്കേഷനുകളും ശ്രദ്ധിക്കുക. ഡിജിറ്റൽ ഇടപാടുകളിൽ പണം നഷ്ടപ്പെടുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെങ്കിലും, ഭൂരിഭാഗം കേസുകളിലും പണം സുരക്ഷിതമായി അക്കൗണ്ടിലേക്ക് തന്നെ തിരിച്ചെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot