മദ്യപാനത്തിനിടെ തര്‍ക്കം; ചവറയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതി പിടിയില്‍
കൊല്ലം: ചവറയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. ചവറ കൃഷ്ണന്‍നട ഞാറയ്ക്കല്‍ തെക്കേതില്‍ മുഹമ്മദ് ബിലാല്‍(24) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ചവറ പുതുക്കാട് സ്വദേശി കാരി എന്ന് വിളിക്കുന്ന ശിവരാജ് (39) നെ പൊലിസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച രാത്രിയാണ് സംഭവം.
ശിവരാജും ബിലാലും ഇന്നലെ രാവിലെ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ഇരുവരും അവിടെനിന്ന് പിരിയുകയും ചെയ്തു. പിന്നാലെ രാത്രി ബിലാലും സുഹൃത്തുക്കളും മദ്യപിക്കുകയായിരുന്ന സ്ഥലത്തേക്ക് ശിവരാജ് എത്തുകയും കത്തികൊണ്ട് ബിലാലിന്റെ നെഞ്ചത്തും വയറ്റിലും കുത്തുകയായിരുന്നു.
ഉടന്‍തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പരുക്ക് ഗുരുതരമായതിനാല്‍ ജില്ലാ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരിച്ചു. കസ്റ്റഡിയിലുള്ള ശിവരാജിനെ പൊലിസ് ചോദ്യം ചെയ്ത് വരികയാണ്.





