കോഴിക്കോട് ബീച്ചില്‍ ഒരാളെ കടലില്‍ കാണാതായി; തിരച്ചില്‍
___________________________________________________________________________________________
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഒരാളെ കടലില്‍ കാണാതായെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍. ബീച്ചില്‍ ആകാശവാണിക്ക് സമീപമാണ് സംഭവം. കോസ്റ്റ്ഗാര്‍ഡും പൊലീസും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ കടലില്‍ പരിശോധന നടത്തുകയാണ്.
ബീച്ചില്‍ എത്തിയ ആളുകളാണ് ഒരാള്‍ കടലിലേക്ക് നടന്ന് ഇറങ്ങിപ്പോകുന്നത് കണ്ടത്. ഇയാളെ പിന്നീട് തിരയില്‍ കാണാതാവുകയായിരുന്നു എന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.





