സഹപാഠിയുടെ മക്കളെ വീട്ടിലെത്തി ആദരിച്ച് എരുമപ്പെട്ടി ജിഎച്ച്എസ്എസ് പത്താംക്ലാസ് 10 ഇ ബാച്ച്.
തൃശ്ശൂർ ജില്ലയിലഎരുമപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 1981 – 82 എസ്എസ്എൽസി 10 E ബാച്ച് വിദ്യാർത്ഥികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്നപ്പോൾ ഒരു സുപ്രധാന തീരുമാനം എടുത്തു . നമ്മുടെ മക്കൾക്ക് എസ്എസ്എൽസി പ്ലസ് ടു കൂടാതെ ബഹുമുഖ പ്രതിഭകൾ ഉണ്ടെങ്കിൽ അവരെയുംവീട്ടിൽ പോയിആദരിക്കുന്നതിന് തീരുമാനമെടുത്തു. ഞങ്ങളുടെ സഹപാഠിയായ പീതാംബരന്റെ മകൻ നന്ദകിഷോർ എരുമപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടി. ഒപ്പം തന്നെ മൂത്തമകൻ ഗോകുലിന്സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് ആയിഅഡ്വൈസ് കിട്ടി. ഞങ്ങളുടെ ബാച്ചിനും നാടിനും അഭിമാനമായി മാറി ഈ വിദ്യാർത്ഥികൾ ഞങ്ങളുടെ കൂട്ടുകാരൻ്റെ രണ്ടു മക്കളെയും ആദരിക്കാൻ സാധിച്ച സ്വപ്ന സാഫല്യത്തിലാണ് .കൂട്ടുകാരായ ഞങ്ങളെല്ലാവരും. ജോൺസൺ മാസ്റ്റർ സുരേഷ് കുമാർ വത്സല വിൻസൻറ് എന്നിവർ ചേർന്ന് മെമെന്റോയും പൂച്ചെണ്ടു നൽകി അനുമോദിച്ചു .





