ബംഗളുരുവിൽ നിന്ന് കോഴിക്കോടേക്ക് ആറംഗ സംഘം 21 കാരനെ തട്ടിക്കൊണ്ടുപോയ സംഭവം ; ‘നഗ്നനാക്കി ഫോട്ടോ എടുത്തു’; തട്ടിക്കൊണ്ട് പോയത് പെണ്‍സുഹൃത്തും സംഘവും; വെളിപ്പെടുത്തി 21കാരന്‍…
കോഴിക്കോട് എത്തിച്ചത് കാറിന്‍റെ ഡിക്കിയില്‍ ഇട്ടാണ്. നഗ്നനാക്കി ഫോട്ടോ എടുത്ത് മാതാപിതാക്കള്‍ക്ക് അയച്ചുനല്‍കി എട്ട് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും യുവാവ് വെളിപ്പെടുത്തി. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് ആറംഗസംഘം തട്ടിക്കൊണ്ടുപോയ 21 കാരൻ ഒരു ന്യൂസ് ചാനലിനോട് പ്രതികരിച്ചു . തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പഴയ പെണ്‍സുഹൃത്ത് അമൃതയും ആണ്‍ സുഹൃത്ത് മിഥുനുമാണ്. പിടികൂടിയ ശേഷം കത്തികൊണ്ട് കുത്തുകയും ഹോക്കി സ്റ്റിക്ക് കൊണ്ട് മര്‍ദിക്കുകയും ചെയ്തു. കോഴിക്കോട് എത്തിച്ചത് കാറിന്‍റെ ഡിക്കിയില്‍ ഇട്ടാണ്. നഗ്നനാക്കി ഫോട്ടോ എടുത്ത് മാതാപിതാക്കള്‍ക്ക് അയച്ചുനല്‍കി എട്ട് ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും യുവാവ് വെളിപ്പെടുത്തി. 21 കാരന്‍റെ മൊഴി രേഖപ്പെടുത്തിയ ചേവായൂര്‍ പൊലിസ്, പ്രതികള്‍ ഒളിവിലാണെന്ന് അറിയിച്ചു.





