നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റേത് കൊലപാതകം; മരണകാരണം ആന്തരിക രക്തസ്രാവം; രണ്ടാനച്ഛനും അമ്മയും കസ്റ്റഡിയിൽ
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരന്‍റെ മരണത്തിനു പിന്നിൽ അതിക്രൂരമായ മർദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. ആന്തരിക രക്തസ്രാവമുണ്ടായെന്നാണ് കണ്ടെത്തൽ. ഇതുമൂലമാണ് ഭക്ഷണം നൽകിയപ്പോള്‍ കുട്ടി ഛർദിച്ചത്. കുട്ടി നിരന്തരം മർദനത്തിനിരയായതിന്‍റെ പാടുകൾ ഇൻക്വസ്റ്റിൽ കണ്ടെത്തിയിരുന്നു. പൊള്ളലേറ്റതു പോലുള്ള പാടുകൾ ശരീരത്തിലുണ്ടായിരുന്നു.ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങി എന്ന് പറഞ്ഞാണ് രണ്ടാനച്ഛൻ അഷ്കർ കുട്ടിയെ ഇന്നലെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയെ ഇയാൾ പതിവായി മർദിക്കാറുണ്ടെന്ന് ബന്ധുക്കൾ പരാതി നൽകിയതോടെയാണ് കേസിൽ വഴിതിരിവുണ്ടായത്.ഒരു മാസം മുമ്പ് വരെ അമ്മ അഖിലയുടെ വീട്ടിലായിരുന്നു കുട്ടി. തിരികെ എത്തിയ ശേഷമാണ് മർദിക്കാൻ തുടങ്ങിയതെന്നാണ് വിവരം.





