കോറോഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടല്‍; പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം നല്‍കി കമ്പനി

കൊച്ചി: പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം നല്‍കി കോറോഹെല്‍ത്ത് കമ്പനി. തൊഴില്‍ മന്ത്രിയുമായുള്ള ചര്‍ച്ചയിലെ ഉറപ്പ് പാലിച്ചാണ് കമ്പനിയുടെ നടപടി. കൊച്ചി, കോഴിക്കോട് ഓഫീസുകളില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കിയിരിക്കുന്നത്. അതേസമയം എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, റിലീവിങ് ലെറ്റര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ഇതുവരെ കൈമാറിയിട്ടില്ല. ഇത് ഉടന്‍ കൈമാറുമെന്നാണ് വിവരം. നഷ്ടപരിഹാരമായി ഏഴ് മാസത്തെ ശമ്പളം നല്‍കുമെന്നായിരുന്നു ചര്‍ച്ചയിലെ ധാരണ. ഇതില്‍ രണ്ട് മാസത്തെ ശമ്പളം നേരത്തെ നല്‍കിയിരുന്നു.പിരിച്ചുവിടലിന് വിധേയരായവര്‍ക്ക് മറ്റു ജോലികള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ ഉറപ്പ് നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button