സംസ്ഥാനത്ത് മഴ ശക്തമാകുന്നു, ഈ സീസണിലെ ആദ്യ റെഡ് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്; ഇന്ന് നാല് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകി
കാലവർഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ടവക്കൻ ജില്ലകളിൽ റെഡ് അലർട്ട് ആണ്. ഈ സീസണിലെ ആദ്യ റെഡ് അലർട്ട് ആണിത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ റെഡ് അലർട്ട്. മറ്റന്നാൾ മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട്. ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും മഞ്ഞ അലര്‍ട്ടും പുറപ്പെടുവിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്നലെ പെയ്ത മഴയിൽ നിരവധി നാശ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.





