ബ്രസീലിനെ സമനിലയിൽ കുരുക്കി മൊറോക്കോ; ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി

ന്യൂയോർക്ക്: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനിലയോടെ തുടക്കം. മൊറോക്കോയാണ് വമ്പന്മാരെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഒരു ഗോൾ വീതമാണ് നേടിയത്. മൊറോക്കോക്കായി ഇസ്മായേൽ സൈബീരിയും ബ്രസീലിനായി വിനീഷ്യസ് ജൂനിയറുമാണ് ഗോൾ നേടിയത്. 1978ന് ശേഷം ആദ്യമായാണ് ബ്രസീലിന് ആദ്യ മത്സരത്തിൽ ജയിക്കാൻ സാധിക്കാതിരുന്നത്.ന്യൂജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ പന്തടക്കത്തിലും അവസരങ്ങൾ ഉണ്ടാക്കുന്നതിലും മൊറോക്കോയാണ് മുന്നിട്ടുനിന്നത്. എന്നാൽ മത്സരത്തിൽ ആദ്യ ഷോട്ട് ഓൺ ടാർഗെറ്റിന് 21 മിനിറ്റ് വരെ കാത്തുനിൽക്കേണ്ടിവന്നു. അതുകിലൂടെ മൊറോക്കോ ആദ്യ ഗോളും കണ്ടെത്തി. പിച്ചിന്റെ മധ്യഭാഗത്തുനിന്ന് ബ്രാഹീം ഡയസ് നൽകിയ ത്രൂ പാസിലേക്ക് ഓടിയെത്തിയ സൈബീരി ബ്രസീൽ ഗോൾകീപ്പർ അലിസണ് മുകളിലൂടെ പന്ത് വലയിലെത്തിച്ചു. എന്നാൽ ബ്രസീലിന് മറുപടി ഗോൾ കണ്ടെത്താൻ അധികാൻ വൈകിയില്ല. 32 മിനിറ്റിൽ ബ്രൂണോ ഗുമേയറസുമായി വൺ ടൂ വൺ കളിച്ച് മുന്നേറിയ വിനീഷ്യസ് തകർപ്പൻ ഷോട്ടിലൂടെ ബ്രസീലിന് സമനില കണ്ടെത്തി. ആദ്യ പകുതിക്ക് ഇരു ടീമുകളും ഗോൾ നേടാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും രണ്ടാം ഗോൾ കണ്ടെത്താനായില്ല. ജൂൺ 20ന് ഹെയ്ത്തിക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം. അതെ സമയം സ്കോട്ട്ണ്ടാണ് മൊറോക്കോയുടെ അടുത്ത മത്സരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button