പ്രതിസന്ധി പരിഹരിക്കാന്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. അടിയന്തര സിറ്റിങ് നടത്തിയ ശേഷമാണ് അനുമതി നല്‍കിയത്. ഇതോടെ നാളെ മുതല്‍ വൈദ്യുതി ലഭിക്കും. യൂനിറ്റിന് 5.96 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. എന്‍ടിപിസി, പവര്‍പള്‍സ് ട്രേഡിങ് സൊല്യൂഷന്‍ എന്നീ കമ്പനികള്‍ ആണ് വൈദ്യുതി നല്‍കുക.അതേസമയം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുന്ന ലോഡ് ഷെഡിങ്ങില്‍ റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് നിര്‍ദേശങ്ങള്‍ നല്‍കി. ലോഡ് ഷെഡിങ് ഉണ്ടെന്ന് പൊതുജനങ്ങളെ അറിയിക്കുന്നതിനോടൊപ്പം എത്ര സമയത്തേക്ക് ഉണ്ടാകും എന്നും അറിയിക്കണം. കൃത്യമായ രീതിയില്‍ വേണം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍. 15 മിനിറ്റ് പറഞ്ഞിട്ട് അരമണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തരുതെന്നും റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശിച്ചു.സോളാര്‍ വൈദ്യുതി സൂക്ഷിക്കാനുള്ള ബസ് പദ്ധതി നിര്‍മാണത്തിന് വേഗത പോരായെന്നും ഒരു ദിവസം നേരത്തെ പൂര്‍ത്തിയാക്കിയാല്‍ അത്രയും ലാഭമല്ലേയെന്നും വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചിരിക്കുകയാണ് റെഗുലേറ്ററി കമ്മീഷന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button