ഫാറ്റി ലിവർ അകറ്റാൻ ഡോക്ടർമാർ നിർദേശിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

കരൾ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന ‘ഫാറ്റി ലിവർ’ ഇന്ന് ഇന്ത്യക്കാരിൽ വർധിച്ചുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. കൃത്യസമയത്ത് നിയന്ത്രിച്ചില്ലെങ്കിൽ ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ ഈ അവസ്ഥയെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കും.

പ്രശസ്ത ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഫാറ്റി ലിവർ കുറക്കാൻ സഹായിക്കുന്ന മികച്ച ഏഴ് ഭക്ഷണങ്ങളെക്കുറിച്ച് പങ്കുവെക്കുന്നുണ്ട്.

കരളിലെ കൊഴുപ്പ് കുറക്കാനും കരളിലെ കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്ന ഇത്തരം ഭക്ഷണങ്ങൾ ഫാറ്റി ലിവറുള്ളവർ ശീലമാക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യൂമെന്നാണ് പറയുന്നത്.

കാപ്പി

ദിവസവും പഞ്ചസാര ചേർക്കാത്ത മൂന്ന് കപ്പ് ബ്ലാക്ക് കോഫി കുടിക്കുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും കരൾ വീക്കം കുറക്കാനും സിറോസിസ് പോലുള്ള ഗുരുതരമായ അവസ്ഥകളിൽ നിന്ന് സംരക്ഷണം നൽകാനും സഹായിക്കും.

ബെറി പഴങ്ങൾ

ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി എന്നിവയിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ കരളിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറക്കാൻ സഹായിക്കുന്നു.

ഒലിവ് ഓയിൽ

എക്സ്ട്രാ വിർജിൻ ഒലിവ് ഓയിലിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പ് കുറക്കാനും ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സാലഡുകളിലും ഭക്ഷണം പാകം ചെയ്യുന്നതിലും ഒലിവ് ഓയിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

നട്സ്

ബദാം, വാൾനട്ട്, പിസ്ത തുടങ്ങിയവ ഹൃദയാരോഗ്യത്തിന് മാത്രമല്ല കരളിന്റെ ആരോഗ്യത്തിനും ഉത്തമമാണ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ഫാറ്റി ലിവർ വരാനുള്ള സാധ്യത കുറക്കും.

ഇലക്കറികളും പച്ചക്കറികളും

ചീര, കേൽ, ബ്രൊക്കോളി, കാബേജ്, കോളിഫ്ലവർ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ഫൈബർ കരളിലെ കൊഴുപ്പ് കുറക്കാനും വീക്കം തടയാനും സഹായിക്കുന്നു. ഇവ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും കരളിലെ തകരാറുകൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യും.

പയറുവർഗ്ഗങ്ങൾ

ഫൈബർ, സസ്യ പ്രോട്ടീൻ എന്നിവ കഴിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button