അഭിഷേകിനെയും സഞ്ജുവിനെയും ടീമിൽ നിന്നും പുറത്താക്കാതെ വൈഭവിനെ പരീക്ഷിക്കണം: സുനിൽ ഗാവസ്‌കർ

ടി-20 ലോകകപ്പ് നേടിയതിനു ശേഷമുള്ള ആദ്യ പരമ്പരയിൽ നാണംകെട്ട തോൽവി സ്വന്തമാക്കി ഇന്ത്യ. ഇന്ത്യക്കെതിരെ നാടകീയമായ ജയമായിരുന്നു അയർലൻഡ് സ്വന്തമാക്കിയത്. അവസാന പന്ത് വരെ പൊരുതിയെങ്കിലും ഒരു റൺസിന്റെ ജയം അയർലൻഡ് നേടുകയായിരുന്നു. തുടക്കം മുതലേ വിക്കറ്റുകൾ നഷ്ട്ടപ്പെട്ട ഇന്ത്യക്ക് തിലക് വർമ നേടിയ അർധസെഞ്ചുറി മാത്രമായിരുന്നു രക്ഷയായത്. 46 പന്തുകളിൽ നിന്ന് 55 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
പരമ്പര തോൽവിക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന് ഗവാസ്‌കർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു മാസമായി ഞാൻ പറയുന്നു, വൈഭവ് സൂര്യവംശിയുടെ നിലവിലെ ഫോം കണക്കിലെടുത്ത് അവനെ കളിപ്പിക്കണമായിരുന്നു എന്ന്. ഒരു മത്സരത്തിൽ അഭിഷേകിനൊപ്പവും അടുത്ത മത്സരത്തിൽ സഞ്ജുവിനൊപ്പവും അവന് ഓപ്പൺ ചെയ്യാമായിരുന്നു. അവൻ ഒറ്റയ്ക്ക് കളി ജയിപ്പിക്കും എന്നല്ല ഞാൻ പറയുന്നത്. ചിലപ്പോൾ അവൻ 10-15 റൺസിന് പുറത്തായേക്കാം.

എന്നാൽ ഒരു യുവതാരത്തെ പരീക്ഷിക്കാൻ ഇതിലും മികച്ചൊരു അവസരം വേറെ ലഭിക്കില്ലായിരുന്നു. ഇനി വൈകരുത്, ഫോമില്ലാത്ത ബാറ്റർമാരെ ബെഞ്ചിലിരുത്തി ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിക്കണം-ഗവാസ്കര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button