നവരാത്രി ആഘോഷത്തിനായി വിജയ് നാളെ കേരളത്തിൽ; മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനം

തൃശൂർ: നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് വെള്ളിയാഴ്ച തൃശൂരിലെത്തും. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷമുള്ള വിജയ്‌യുടെ ആദ്യ കേരള സന്ദർശനമാണിത്.

കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ തൃശൂരിലെ വസതിയിൽ നടക്കുന്ന നവരാത്രി ആഘോഷങ്ങളിലാണ് വിജയ് പങ്കെടുക്കുക. ഇത്തവണ വിപുലമായ ആഘോഷങ്ങൾക്കാണ് കല്യാൺ ഗ്രൂപ്പ് ഒരുങ്ങുന്നത്. മുൻവർഷങ്ങളിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെ ഇന്ത്യൻ സിനിമാ മേഖലയിലെയും സാംസ്‌കാരിക രംഗത്തെയും നിരവധി പ്രമുഖർ കല്യാൺ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷങ്ങളിൽ അതിഥികളായി എത്തിയിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന നിലയിൽ വിജയ് പങ്കെടുക്കുന്നത് ഇത്തവണത്തെ ആഘോഷങ്ങൾക്ക് പ്രത്യേക ശ്രദ്ധ നേടിക്കൊടുക്കുന്നുണ്ട്. സന്ദർശനത്തോടനുബന്ധിച്ച് തൃശൂരിലും പരിസരങ്ങളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button