ഡ്രൈവിങ് ടെസ്റ്റിൽ മാറ്റംവരുത്തി മോട്ടോർ വാഹന വകുപ്പ്.; ടെസ്റ്റിൽ ‘H’ എടുക്കുമ്പോൾ ഇനി മുതൽ പിൻക്യാമറയിൽ നോക്കാം
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ്. ഇനിമുതൽ എൽഎംവി ടെസ്റ്റിൽ H എടുക്കുമ്പോൾ ഇനി മുതൽ പിൻക്യാമറയിൽ നോക്കാം. മുമ്പ് കണ്ണാടിയിൽ മാത്രം നോക്കാനായിരുന്നു അനുമതി. കേന്ദ്ര മോട്ടോർ വഹിക്കിൾ നിയമത്തിലുള്ള മാറ്റമാണ് കേരളത്തിലും നടപ്പാക്കുന്നത്. മുമ്പ് കണ്ണാടിയിൽ നോക്കി മാത്രമേ ടെസ്റ്റ് പാടുള്ളു. റിയർവ്യു ക്യാമറകളുമായാണ് പല പുതിയ വാഹനങ്ങളും ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് നിയമത്തിൽ മാറ്റം. എന്നാൽ, ചില നിബന്ധനകളുമുണ്ട്. പൂർണമായി ക്യാമറ നോക്കി ടെസ്റ്റ് എടുക്കാൻ പാടില്ല.





