ഈ ഇത്തിരിക്കുഞ്ഞനെ വെറുതെ കളയണ്ട, ദിവസവും ഞാവൽ പഴം കഴിക്കൂ, ഗുണങ്ങളേറെ

കടുത്ത പർപ്പിൾ നിറത്തിലുള്ള ഞാവൽ പഴം കണ്ടാൽ വാങ്ങി കഴിക്കാതിരിക്കാറുണ്ടോ…? എങ്കിൽ നിങ്ങൾ നഷ്ടപ്പെടുത്തുന്നത് രക്തത്തിലെ ഷു​ഗറിന്റെ അളവ് നിയന്ത്രിക്കുന്ന മികച്ച ഒരു ഫ്രൂട്ടിനെയാണ്. ഞാവൽ പഴം, ജാമുൻ പഴമെന്നൊക്കെ അറിയപ്പെടുന്ന ഇവയുടെ ആരോ​ഗ്യ ​ഗുണങ്ങളെക്കുറിച്ച് പലർക്കും കൂടുതൽ അറിയില്ല. പ്രകൃതിദത്തമായ ആന്റി ഓക്സിഡന്റുകൾ, നാരുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമായതിനാൽ നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. ഇവയിൽ കലോറിയും കൊഴുപ്പും കുറവാണ്, കൂടാതെ മിതമായ അളവിൽ കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും ഒരുപിടി ഞാവൽ പഴം കഴിക്കുന്നത് വളരെ നല്ലതാണെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ നിർദേശിക്കുന്നു.ഞാവൽ പഴത്തിന്റെ ഗുണങ്ങൾ1. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും പ്രത്യേക ബയോആക്റ്റീവ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്ന ഞാവൽ പഴം, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ അനുവദിക്കില്ല.2. നാരുകളാൽ സമ്പന്നം: ഞാവൽ പഴത്തിൽ ഒരുപാട് നാരുകളടങ്ങിയതിനാൽ ദഹനത്തിന് വളരെ ഉത്തമമാണ്. ഇത് കുടലിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ സഹായിക്കും. ഈ നാരുകൾ കുടലിലെ നല്ല ബാക്ടീരിയകൾക്ക് ആഹാരമാകുകയും, ‘ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകളുടെ’ ഉൽപ്പാദനം മെച്ചപ്പെടുത്താൻ സഹായിക്കും.3. വീക്കവും വേദനയും കുറയ്ക്കും: ഞാവൽ പഴത്തിലടങ്ങിയിരിക്കുന്ന ‘ആന്തോസയാനിൻ’ (anthocyanin) എന്ന പർപ്പിൾ പിഗ്മെന്റ് ശരീരത്തിലെ വീക്കവും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിച്ച് സ്ട്രെസ്സിൽ നിന്നും മുക്തി നേടാൻ സഹായിക്കും. കൂടാതെ വാതം, സന്ധിവാതം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം നൽകും.4. ഹൃദയാരോഗ്യത്തിന് മികച്ചത്: ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ, പ്രത്യേകിച്ച് പോളിഫെനോളുകളുടെ സാന്നിധ്യം ഹൃദയ സംബന്ധമായ രോ​ഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിച്ച് ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കും.5. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കും: വിറ്റാമിൻ സി കൂടുതലടങ്ങിയിരിക്കുന്ന ഇവ കഴിക്കുന്നതിലൂടെ അൾട്രാവയലറ്റ് കിരണങ്ങൾ, ചർമ്മത്തിലുണ്ടാകുന്ന പൊടികൾ എന്നിവയിൽ നിന്നും സംരക്ഷിച്ച് ചർമ്മത്തിന്റെ ആരോ​ഗ്യത്തെ വീണ്ടെടുക്കാൻ സഹായിക്കും.ഞാവൽ പഴം കഴിക്കുന്നതിലൂടെ കുറഞ്ഞ കലോറി മാത്രമേ ശരീരത്തിലെത്തുകയുള്ളൂ. അതിനാൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാൻ നിങ്ങളെ ഈ ഫ്രൂട്ട് സഹായിക്കും. ഇത്രയും ആരോ​ഗ്യ ​ഗുണങ്ങളുള്ള ഞാവൽ പഴം മിസ്സാക്കാതെ ഇനി ദിവസവും ഒരുപിടി കഴിക്കാൻ ശ്രമിച്ചുനോക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button