ഇഞ്ചുറി ടൈമിൽ മാർട്ടിനെല്ലിയുടെ വിജയഗോൾ; ജപ്പാനെ മറികടന്ന് ബ്രസീൽ പ്രീക്വാർട്ടറിൽ
ഹ്യൂസ്റ്റൺ: ജപ്പാനെ മറികടന്ന് ബ്രസീൽ പ്രീക്വാർട്ടറിൽ. ആദ്യ പകുതിയികൾ കേയ്ശു സാനോയിലൂടെ മുന്നിലെത്തിയ ജപ്പാനെ രണ്ട് ഗോളുകൾ മടക്കിയാണ് ബ്രസീൽ തോൽപിച്ചത്. കസെമിറോ സമനില ഗോൾ നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് വിജയഗോൾ നേടിയത്.ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ജപ്പാൻ – ബ്രസീൽ മത്സരത്തിൽ തുടക്കം മുതൽ ആക്രമിച്ച് കളിച്ചത് ബ്രസീലാണ്. പക്ഷെ ഗതിക്ക് വിപരീതമായി ജപ്പാനാണ് ലീഡ് നേടിയത്. കസെമിറോയുടെ മിസ് പാസ് മുതലെടുത്ത് കൈഷു സാനോ പന്ത് കൈവശമാക്കി. തുടർന്ന് പന്തുമായി മുന്നോട്ട് കുതിച്ച സാനോ ബ്രസീൽ ബോക്സിന്റെ എഡ്ജിൽ നിന്ന് തൊടുത്ത ഷോട്ട് ഗോൾകീപ്പർ അലിസനെ മറികടന്ന് വലയിലെത്തി. ആദ്യ പകുതി അവസാനിക്കുമ്പോൾ ജപ്പാൻ തന്നെ മുന്നിട്ടുനിന്നു. രണ്ടാം പകുതി ആരംഭിച്ചപ്പോൾ ഉണർന്നുകളിക്കുന്ന ബ്രസീലിനിടെയാണ് കണ്ടത്. ബോക്സിനുള്ളിലേക്ക് ക്രോസുകളുടെ എണ്ണം വർധിച്ചു. അങ്ങനെ 56 മിനിറ്റിൽ ഗബ്രിയേലിന്റെ ക്രോസിൽ തലവെച്ച് കാസെമിറോ സമനില ഗോൾ കണ്ടെത്തി. തുടർന്നും ബ്രസീൽ ആക്രമിച്ച് കളിച്ചെങ്കിലും ഇഞ്ചുറി ടൈം വരെ കാത്തിരിക്കേണ്ടി വന്നു വിജയഗോളിനായി. ബ്രൂണോ ജുമേറായിസിന്റെ പാസിൽ ഗബ്രിയേയേൽ മാർട്ടിനെല്ലിയാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്.





