മാതാപിതാക്കൾ സൂക്ഷിക്കുക :മക്കളെ കൊണ്ട് നിർബന്ധമായും എടുപ്പിച്ചിരിക്കേണ്ട അഞ്ച് രേഖകൾ; ഡ്രൈവിങ് ലൈസൻസടക്കം എടുത്തില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ തലവേദനകൾ

റേഷൻ കടയിൽ നിന്ന് അരി വാങ്ങുന്നത് മുതൽ സ്വന്തം രാജ്യത്തെ പൗരത്വം തെളിയിക്കുന്നതടക്കമുള്ള ചെറുതും വലുതുമായ കാര്യങ്ങൾക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം. രേഖകളുണ്ടെങ്കിൽ പോലും നിങ്ങൾ ഈ രാജ്യത്തെ ആളുകളല്ലെന്ന് വാദിക്കുന്ന കാലത്ത് അനുനിമിഷം അവയുടെ പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുകയുമാണ്. തൊട്ടതിനും പിടിച്ചതിനുമെല്ലാം തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ സാഹചര്യങ്ങളിൽ, അടുത്ത മാസങ്ങളിലോ ദിവസങ്ങളിലോ 18 വയസ് തികയാൻ പോകുന്ന മകനോ മകളോ നിങ്ങൾക്കുണ്ടോ? കോളജിലെ പ്രവേശനത്തിനും ജോലിക്കും ആവശ്യമായ പ്രധാനപ്പെട്ട അഞ്ച് രേഖകളെങ്കിലും കുട്ടികളുടെ പക്കൽ നിർബന്ധമായും വേണ്ടതുണ്ട്. പ്രായം 18 ആകുന്നതോടെ അവർ ഔദ്യോഗികമായി മുതിർന്നവരാകുകയും പുതിയ പല അവകാശങ്ങൾ ലഭിക്കുകയും ചെയ്യും. അതേസമയം, മതിയായ രേഖകൾ അവരുടെ പക്കലില്ലെങ്കിലോ? ചില്ലറ ബുദ്ധിമുട്ടുകളും തലവേദനയുമല്ല അതുകാരണം നമ്മെ തേടിയെത്തുക. അതുകൊണ്ടുതന്നെ, കുട്ടിക്ക് 18 വയസ് തികയുമ്പോൾ തന്നെ നിർബന്ധമായും ഉറപ്പുവരുത്തേണ്ട അഞ്ച് രേഖകളേതെന്ന് അറിഞ്ഞുവെക്കുന്നത് പ്രധാനമാണ്. പാൻ കാർഡ്: 18 വയസ് തികഞ്ഞയുടൻ പാൻ കാർഡ് നിർബന്ധമായും കുട്ടികളെ കൊണ്ട് എടുപ്പിക്കണം. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ തൊഴിൽപരമായ കാര്യങ്ങൾക്കും, അതുപോലെ ഏതെങ്കിലും തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്കും ഏറെ അത്യാവശ്യമായ രേഖയാണിത്. ഡ്രൈവിങ് ലൈസൻസ്: 18 വയസ് പൂർത്തിയായ ഏതൊരു വ്യക്തിക്കും ഡ്രൈവിങ് ലൈസൻസിന് അർഹതയുണ്ടെന്നാണ് നമ്മുടെ നിയമം. ഇരുചക്ര വാഹനമോ കാറോ ഓടിക്കണമെങ്കിൽ നിർബന്ധമായും ലൈസൻസ് എടുത്തിരിക്കണം. കൂടാതെ, ഇത് തിരിച്ചറിയൽ രേഖയായും മിക്കയിടങ്ങളിലും ഉപയോഗിക്കാം.പാസ്‌പോർട്ട്: നിങ്ങളുടെ കുട്ടിക്ക് 18 വയസ്സ് തികയുകയും അവരെ ഉപരിപഠനത്തിനോ ജോലിക്കോ വേണ്ടി വിദേശത്തേക്ക് അയക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ വിദേശയാത്ര ആവശ്യമായ ഏതെങ്കിലും ജോലി വാഗ്ദാനം ലഭിക്കുകയാണെങ്കിൽ പാസ്‌പോർട്ട് വളരെ പ്രധാനമാണ്. ഇത് വിദേശയാത്രാ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. ഒപ്പം ഇതൊരു തിരിച്ചറിയൽ രേഖ കൂടിയാണ്.വോട്ടർ ഐഡി: 18 വയസ് തികയുന്നതോടെയാണ് നമ്മുടെ നാട്ടിൽ ഒരാൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കുന്നത്. ആ അവകാശം നേരാംവണ്ണം ഉപയോഗിക്കണമെങ്കിൽ തീർച്ചയായും വോട്ടർ ഐഡി അത്യാവശ്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോർട്ടൽ വഴി ഇതിനായി അപേക്ഷിക്കാം. ആധാർ അപ്ഡേറ്റും പ്രധാനം: പല കുട്ടികളുടെയും കയ്യിൽ പഴയ ആധാർ കാർഡുകളാണുണ്ടാവുക. 15 വയസ് കഴിഞ്ഞാൽ ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണ്. ആധാർ വിവരങ്ങൾ 18 വയസായിട്ടും പുതുക്കിയിട്ടില്ലെങ്കിൽ ഫോട്ടോയും വിരലടയാളങ്ങളും നൽകി അത് അപ്ഡേറ്റ് ചെയ്യണം.വിലാസത്തിൽ മാറ്റമുണ്ടെങ്കിലും അതും തിരുത്താനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot