ശബരിമല തീർത്ഥാടന മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ
പത്തനംതിട്ട: ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രപ്പോസലിന് മുഖ്യമന്ത്രി അനുമതി നൽകുകയായിരുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് മുന്നൊരുക്കങ്ങൾക്കായി അനുവദിക്കുന്ന തുകയിൽ വലിയ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2025-26ൽ 377.80 കോടിയും 2024-25ൽ 326.97 കോടിയുമാണ് സർക്കാർ അനുവദിച്ചിരുന്നത്.





