തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ

തിരുവനന്തപുരം: തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ. ചാന്നാങ്കര സ്വദേശിനിയായ മേഴ്സി (80) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ചെറുമകൻ ഷിബിൻ (28) നെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മേഴ്സിയും ഷിബിനും തമ്മിൽ വീട്ടിൽ വെച്ച് രൂക്ഷമായ വാക്കേറ്റമുണ്ടാവുകയും, തുടർന്ന് ഷിബിൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മേഴ്സിയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റ മേഴ്സിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയായ ഷിബിൻ സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാർ പറയുന്നു. മദ്യപാനത്തെ ചൊല്ലിയുണ്ടായ തർക്കമാണോ കൊലപാതകത്തിൽ കലാശിച്ചതെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷിബിനും നിസാര പരിക്കേറ്റിട്ടുണ്ട്. ഇയാളെ നിലവിൽ പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കഠിനംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button