ഷെഹനയുടെ മകൻ ട്യൂഷന് പോയ സമയത്ത് അരുണ്‍ വീട്ടിലെത്തി, പിന്നാലെ ബഹളം, യുവതിയുടെ മരണത്തില്‍ കാമുകൻ അറസ്റ്റില്‍.

പത്തനംതിട്ട അടൂരിലെ ഷെഹനയുടെ തൂങ്ങിമരണത്തില്‍ കാമുകൻ അരുണ്‍ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

തൂങ്ങിമരിക്കും മുൻപ് ഷഹനയെ അരുണ്‍ മർദിച്ചതായി പോലീസ് കണ്ടെത്തി. തന്നെ വിവാഹം കഴിക്കണമെന്ന് അരുണ്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ഇയാളുടെ സ്വഭാവ ദൂഷ്യം മനസ്സിലാക്കിയ ഷഹന എതിർത്തിരുന്നു എന്നുമാണ് പോലീസ് പറയുന്നത്. ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് ഷെഹാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം എന്ന് കുടുംബം ആരോപിച്ചെങ്കിലും പോസ്റ്റ്മോർട്ടത്തില്‍ ആത്മഹത്യ എന്ന് തെളിഞ്ഞു. സംഭവ സ്ഥലത്തുനിന്ന് തന്നെ കാമുകൻ അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലില്‍ ഷഹനയുമായി കയ്യാങ്കളി ഉണ്ടായതായി അരുണ്‍ സമ്മതിച്ചിട്ടുണ്ട്. യുവതിയുടെ കുടുംബവും സംബന്ധിച്ച പരാതി പോലീസില്‍ നല്‍കി. ഇതോടെയാണ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്.

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹന. തിങ്കളാഴ്ച വൈകിട്ട് രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകൻ ട്യൂഷന് പോയ സമയത്താണ് അരുണ്‍ വീട്ടിലെത്തിയത്. വീട്ടില്‍നിന്ന് ചില ബഹളം കേട്ടതായും നാട്ടുകാർ വാർഡ് കൗണ്‍സിലറെ അറിയിച്ചു. നാട്ടുകാർ എത്തുമ്പോള്‍ അരുണും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. സ്റ്റെയർ കേസില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണത്തില്‍ മരിച്ച ഷഹനയുമായി അരുണ്‍ കുമാറിന് നേരത്തെ മുതല്‍ ബന്ധം ഉണ്ടെന്ന് കണ്ടെത്തി.

ഷഹനയുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും മൊബൈല്‍ ഫോണില്‍ ഇയാള് പകർത്തിയിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നും, മതം മാറണമെന്നും അരുണ്‍കുമാർ ഭീഷണിപ്പെടുത്തിയിരുന്നു. സ്വഭാവ ദൂഷ്യം മനസ്സിലാക്കിയ ഷഹന ഇതിനെ എതിർത്തിരുന്നു എന്നാണ് പോലീസ് പറയുന്നത്. തന്നെ ഒഴിവാക്കുന്നതിന്‍റെ വൈരാഗ്യത്തില്‍ അരുണ്‍കുമാർ ഷഹ്നയെ ഉപദ്രവിക്കുമായിരുന്നു. മൊബൈല്‍ ഫോണില്‍ പകർത്തിയ ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഇതേ ചൊല്ലി വഴക്ക് ഉണ്ടായി. മറ്റ് മാർഗ്ഗങ്ങളില്ലാതെ അരുണ്‍ വീട്ടിലുള്ളപ്പോള്‍ തന്നെ ഷഹന ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button