മലപ്പുറത്തിന്റെ കൊമ്പൊടിച്ച് തിരുവനന്തപുരം ; സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സിക്ക് മൂന്നാം തോൽവി

തിരുവനന്തപുരം : സൂപ്പർ ലീഗ് കേരളയിലെ മൂന്നാം റൗണ്ട് മത്സരത്തിൽ മലപ്പുറത്തിനെതിരെ കംബാക്ക് ജയവുമായി തിരുവനന്തപുരം കൊമ്പൻസ്. രണ്ട് ഗോളിന് പിറകിൽ പോയ ശേഷം ഇഞ്ചുറി സമയത്ത് നേടിയ ഗോളുകളുടെ ബലത്തിലാണ് കൊമ്പൻസ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്. ഷൂട്ടൗട്ടിൽ മലപ്പുറത്തിന്റെ രണ്ട് ഷോട്ടുകൾ തടുത്തിട്ട് ഗോൾകീപ്പർ സത്യജിത്ത് കൊമ്പൻസിന്റെ ഹീറോയായി.ഫ്രഞ്ച് താരം സുക്കൂനയുടെ ബൈസൈക്കിൾ കിക്കിലാണ് മലപ്പുറം ആദ്യം ലീഡെടുക്കുന്നത്. പിന്നാലെ പകരക്കാരനായി ഇറങ്ങിയ റിസ്വാൻ ടീമിനായി രണ്ടാം ഗോളും നേടി. പിന്നാലെ മത്സരം മലപ്പുറം ഉറപ്പിച്ചുവെന്ന് കരുതിയിരിക്കവേ ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനുറ്റിൽ ജോസഫ് ഗോർഡൻ ടീമിനായി ഒന്നാം ഗോൾ മടക്കി. പിന്നെയും മുന്നേറ്റങ്ങൾ തുടർന്ന തിരുവനന്തപുരം കൊമ്പൻസ് മത്സരത്തിന്റെ അവസാന സെക്കൻഡിൽ നോർബെറ്റോയിലൂടെ കൊമ്പൻസ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിച്ചു.ഷൂട്ടൗട്ടിൽ മലപ്പുറത്തിനായി കിക്കടുത്ത സമദ്, ഡാനിയൽ എന്നിവരുടെ ഷോട്ട് തടുത്തിട്ട സത്യജിത്ത് തിരുവനന്തപുരത്തിന്റെ ജയം ഉറപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button