കുത്തനെ ഇടിഞ്ഞ് സ്വർണവില; പ്രതീക്ഷയിൽ ഉപഭോക്താക്കൾ – പവന് 1,01,840 രൂപ

കൊച്ചി: സ്വർണത്തിന് വൻ വില ഇടിവ്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയും പവന് 2480 രൂപ കുറഞ്ഞ് 1,01,840 രൂപയുമാണ് ഇന്നത്തെ വില.ഇന്നലെ പവന് 1240 രൂപയും ഗ്രാമിന് 155 രൂപയുമാണ് കുറഞ്ഞിരുന്നത്.റെക്കോഡ് വിലനിലവാരത്തിൽ നിന്നുള്ള ഈ ഇടിവ് 2013ലേതിനു സമാനമായ വിലത്തകർച്ചയിലേക്ക് നയിക്കുമോയെന്ന് വ്യാപാരികൾക്കിടയിൽ ആശങ്കയുണ്ട്.അതേസമയം, ചെലവ് കുറച്ച് സ്വർണം വാങ്ങാൻ കാത്തിരുന്ന ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഇന്നത്തെ സ്വർണ വിലറെക്കോഡ് വിലനിലവാരത്തിലുള്ള ലാഭമെടുക്കൽ, യു.എസ് ഡോളറിന്‍റെ ശക്തി, ബോണ്ട് വരുമാനത്തിലെ വർധന, പലിശ നിരക്കുകളെ കുറിച്ചുള്ളപ്രതീക്ഷകൾ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ ഇവയൊക്കെ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button